15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

പൂനെയില്‍ പൊതുസ്ഥലത്ത് നോമ്പ് തുറക്കുന്നത് ചോദ്യം ചെയ്ത് യുവാക്കളെ ആക്രമിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്; 15 പേര്‍ പിടിയില്‍

Date:



India


പൂനെയില്‍ പൊതുസ്ഥലത്ത് നോമ്പ് തുറക്കുന്നത് ചോദ്യം ചെയ്ത് യുവാക്കളെ ആക്രമിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്; 15 പേര്‍ പിടിയില്‍

പൂനെ: പൂനെ അക്‌സര്‍വാഡിയില്‍ കുളത്തിനരികെ നോമ്പ് തുറയ്ക്കായി ഒത്തുകൂടിയ മുസ്‌ലിം യുവാക്കളെ ആക്രമിച്ച് ജനക്കൂട്ടം. നോമ്പു തുറയ്ക്കായി ഒത്തുകൂടിയ പത്തോളം വരുന്ന യുവാക്കളാണ് ആക്രമണത്തിനിരയായത്. ഇവര്‍ക്ക് നേരെ മോട്ടോര്‍സൈക്കിളുകളിലെത്തിയ നൂറോളം വരുന്ന യുവാക്കള്‍ ആക്രമണമഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂനെ സസ്വാദ് പൊലീസ് സംഭവത്തില്‍ കേസെടുക്കുകയും ആക്രമണം നടത്തിയ15 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 6.30യോടെയാണ് സംഭവമുണ്ടായതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫിറോസ് ജാവേദ് സയ്യിദ് എന്ന 25കാരനും പത്തോളം വരുന്ന സുഹൃത്തുക്കളും നോമ്പ് തുറയ്ക്കായി പ്രദേശത്തെ കുളത്തിനരികില്‍ ഒത്തുചേരുകയായിരുന്നു. നോമ്പ് തുറയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതിനിടെ 100ഓളം പേര്‍ മോട്ടോര്‍ സൈക്കിളുകളിലെത്തി യുവാക്കളെ ചോദ്യം ചെയ്തു.

ഈ സ്ഥലം നിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണോ എന്ന് ചോദിച്ച് പ്രകോപിതരായ സംഘം, യുവാക്കള്‍ തലയില്‍ ധരിച്ചിരുന്ന തൊപ്പികള്‍ ഊരി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പ്രത്യേക രീതിയിലാണ് വേഷം ധരിച്ചിരിക്കുന്നതെന്ന് പറഞ്ഞ് അവഹേളിക്കുകയും, എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രമണിയുന്നതെന്ന് ചോദ്യം ചെയ്തു ആക്രമിക്കുകയായിരുന്നെന്നും ജാവേദ് സയ്യിദ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

പിന്നാലെ അക്രമിസംഘം അരിവാള്‍ പോലുള്ള ആയുധം ഉപയോഗിച്ച് യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെന്നും നിലവില്‍ എല്ലാവരേയും ഡിസ്ചാര്‍ജ് ചെയ്തിരിക്കുകയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

15 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും ഇവരെ കണ്ടെത്താന്‍ പൊലീസ് ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സസ്വാദ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കുമാര്‍ കദം പറഞ്ഞു.

അപകടരമായ രീതിയില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുക, നിയമവിരുദ്ധമായി സംഘം ചേരുക, കലാപമുണ്ടാക്കുക, സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള മനപൂര്‍വമായ ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Content Highlight: while breaking fast in public  youth attacked in Pune, five injured; 15 arrested

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related