15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

ഏത് വിധേനെയും ഹോര്‍മുസ് തുറക്കും; ചൈനയും യു.കെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ട്രംപ്

Date:



Iran US Conflict


ഏത് വിധേനെയും ഹോര്‍മുസ് തുറക്കും; ചൈനയും യു.കെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ആഗോള കപ്പല്‍ ഗതാഗതത്തിനായി ഹോര്‍മുസ് തുറക്കാനായി നിരവധി ലോകരാജ്യങ്ങള്‍ക്ക് യുദ്ധക്കപ്പലുകള്‍ വിന്യസിക്കുമെന്ന് ട്രംപ് പറഞ്ഞു.

വ്യാപാരത്തിനും ഊര്‍ജ വിതരണത്തിനുമായി ഈ പാതയെ ആശ്രയിക്കുന്ന ലോകരാജ്യങ്ങള്‍ ഈ നാവിക വിന്യാസത്തിന്റെ ഭാഗമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു.

ഹോര്‍മുസ് അടച്ചതോടെ ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യങ്ങള്‍ യു.എസിന് ഒപ്പം ചേര്‍ന്ന് കടലിടുക്ക് തുറക്കാനായി സഹായം നല്‍കുമെന്നാണ് ട്രംപിന്റെ അവകാശവാദം.

ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ, മറ്റുള്ളവ എന്നിവ ഈ പ്രദേശത്തേക്ക് കപ്പലുകള്‍ അയയ്ക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഉടന്‍ തന്നെ ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും സുരക്ഷിതവും സ്വതന്ത്രവുമാക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ സൈനിക ശേഷിയുടെ നൂറ് ശതമാനവും യു.എസ് തകര്‍ത്തുവെങ്കിലും ഹോര്‍മുസിലൂടെ കടന്നുപോകുമ്പോള്‍ ഒരു മൈനോ ഡ്രോണോ ഉപയോഗിച്ച് ക്ലോസ് റേഞ്ചില്‍ ആക്രമിക്കാന്‍ ഇറാന് എളുപ്പമാണ്.

ഹോര്‍മുസ് കടലിടുക്ക് മുഖേനെ ഇറാന് ഇനി ഭീഷണി മുഴക്കാന്‍ സാധിക്കില്ലെന്നും അമേരിക്ക തീരത്ത് നിന്നും ബോംബാക്രമണം നടത്തുകയും ഇറാനിയന്‍ ബോട്ടുകളെയും കപ്പലുകളെയും തുടര്‍ച്ചയായി ആക്രമിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ രണ്ട് എണ്ണക്കപ്പലുകല്‍ കൂടി ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം നാല് എണ്ണ കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തിയെന്നും ഇറാന്‍ അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

യു.എസിന്റെയും ഇസ്രഈലിന്റെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകളെ മാത്രമെ ഹോര്‍മുസില്‍ തടയുകയുള്ളൂവെന്ന് മുമ്പ് ഇറാന്‍ വിശദമാക്കിയിരുന്നു. ഇന്ത്യ സൗഹൃദരാഷ്ട്രമാണെന്നും കപ്പലുകളെ ഹോര്‍മുസ് വഴി കടത്തിവിടുമെന്നും ഇന്ത്യയിലെ ഇറാന്‍ അംബാസിഡറും പറഞ്ഞിരുന്നു.

Content Highlight: Hormuz will be opened by any means; countries including China and UK will send Warships says Trump

 

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related