15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

2026 നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം; കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും- ഡി. രാജ

Date:



Kerala


2026 നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകം; കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും: ഡി. രാജ

ചെന്നൈ: കേരളത്തില്‍ മൂന്നാം തവണയും എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. തമിഴ്‌നാട്ടിലെ ജനങ്ങള്‍ മതേതര-പുരോഗമന സഖ്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുമെന്നും ഡി. രാജ പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡി. രാജയുടെ പ്രതികരണം.

പുതുച്ചേരിയിലെ അഴിമതി നിറഞ്ഞ എന്‍.ഡി.എ സര്‍ക്കാരിന്റെ ദുര്‍ഭരണം ഇത്തവണ അവസാനിക്കുമെന്നും ഡി. രാജ അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വേണ്ടി ഇടതുമുന്നണി ദൃഢനിശ്ചയത്തോടെ പോരാടുകയാണ്. ഇടതുപക്ഷത്തിന്റെ ജനപക്ഷ രാഷ്ട്രീയത്തില്‍ ബംഗാളിലെ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ അഴിമതി നിറഞ്ഞതും വര്‍ഗീയവുമായ ഭരണത്തില്‍ നിന്ന് അസമും മോചിതമാകുമെന്നും ഡി. രാജ പറഞ്ഞു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണത്തിലൂടെ വോട്ടര്‍മാരെ നീക്കം ചെയ്തത് രാജ്യത്ത് വലിയ അനീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരെയും കേരളത്തില്‍ ഒമ്പത് ലക്ഷം വോട്ടര്‍മാരെയും ബംഗാളില്‍ ഏകദേശം 58 ലക്ഷവും അസമില്‍ 2.43 ലക്ഷം വോട്ടര്‍മാരെയും പുതുച്ചേരിയില്‍ ഒരു ലക്ഷത്തിലധികം വോട്ടര്‍മാരെയുമാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.

ഇത്തരമൊരു സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാധ്യസ്ഥരാണെന്നും ഡി. രാജ പ്രതികരിച്ചു.

എന്നാല്‍ കഴിഞ്ഞ കുറേ കാലമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വിധിയെഴുത്തില്‍ വിശ്വാസമുണ്ടെന്നും ഡി. രാജ പറഞ്ഞു. ധ്രുവീകരണത്തെ ആശ്രയിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും രാജ വിമര്‍ശിച്ചു.

അതേസമയം ഏപ്രില്‍ 23നാണ് തമിഴ്നാട്ടിലെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അടക്കമുള്ള അഞ്ചിടങ്ങളിലും മെയ് നാലിന് വോട്ടെണ്ണും. തമിഴ്‌നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 234ല്‍ 159 സീറ്റും നേടിയ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് തമിഴ്നാട്ടില്‍ അധികാരത്തിലുള്ളത്. സി.പി.ഐയും സി.പി.ഐ.എമ്മും രണ്ട് സീറ്റുകള്‍ വീതവും നേടിയിരുന്നു.

Content Highlight: 2026 Assembly elections are crucial; LDF will come to power again in Kerala: D. Raja




രാഗേന്ദു. പി.ആര്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നൂറിലധികം സീറ്റുമായി യു.ഡി.എഫ് തിരിച്ചുവരും; കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രം: വി.ഡി. സതീശന്‍

പറവൂര്‍: കേരളത്തിലെ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം മാത്രമേയുള്ളുവെന്ന് പ്രതിപക്ഷ...

കേരളം പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ്

ന്യൂദല്‍ഹി: സംസ്ഥാനം 2026 ഏപ്രില്‍ ഒമ്പതിന് പോളിങ് ബൂത്തിലേക്ക്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടത്ത് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. ഇന്ന് അഞ്ചിടത്ത്...