16
March, 2026

A News 365Times Venture

16
Monday
March, 2026

A News 365Times Venture

നെതന്യാഹുവിന്റെ രണ്ടാം വീഡിയോയും എ.ഐ തന്നെ; ഡീപ്പ്‌ഫേക്ക് ഡിറ്റക്ഷന്‍ ടൂളുകളുടെ കണ്ടെത്തലിങ്ങനെ

Date:



World News


നെതന്യാഹുവിന്റെ രണ്ടാം വീഡിയോയും എ.ഐ തന്നെ; ഡീപ്പ്‌ഫേക്ക് ഡിറ്റക്ഷന്‍ ടൂളുകളുടെ കണ്ടെത്തലിങ്ങനെ

കോഴിക്കോട്: ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. യുദ്ധത്തെ കുറിച്ച് നെതന്യാഹു സംസാരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. നെതന്യാഹു കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വീഡിയോ പുറത്തുവന്നത് എന്നതായിരുന്നു ഇത് വൈറലാകാനുള്ള പ്രധാന കാരണം.

എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥമല്ല, മറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ചതാണെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ വിഡിയോയില്‍ പലയിടത്തും നെതന്യാഹുവിന്റെ കൈയ്യില്‍ ആറ് വിരലുകള്‍ കണ്ടതാണ് ഈ ചര്‍ച്ചകള്‍ക്ക് കാരണമായത്.

അതിനുശേഷം കഴിഞ്ഞ ദിവസം നെതന്യാഹുവിന്റെ മറ്റൊരു വീഡിയോയും ഷെയര്‍ ചെയ്യപ്പെടുകയുണ്ടായി. നെതന്യാഹു ഒരു ബേക്കറി സന്ദര്‍ശിക്കുന്ന വീഡിയോ ആണിത്. നേരത്തെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ എന്റെ വിരലുകള്‍ എണ്ണിക്കോളൂ എന്നും ഇസ്രഈല്‍ പ്രധാനമന്ത്രി പറയുന്നുണ്ട്.

വീഡിയോയുടെ വിവിധ ഫ്രെയിമുകള്‍ പരിശോധിക്കുമ്പോള്‍ ഇതും എ.ഐ. വീഡിയോ ആണെന്നാണ് വ്യക്തമാകുന്നത്. ഇത് പൂര്‍ണമായും ഡീപ്പ്‌ഫേക്കിലൂടെ നിര്‍മിച്ച വീഡിയോ ആണ്.

ഗാന്‍ (GAN) മോഡല്‍ ഉപയോഗിച്ചാണ് ഈ വീഡിയോ ജനറേറ്റ് ചെയ്തതെന്നും ഞങ്ങളുടെ വിശകലനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവിടെ പ്രസക്തമായ കാര്യം നെതന്യാഹു ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് ഈ വീഡിയോ വ്യാജമാണ് എന്നതാണ്.

ചിത്രം 1

കണ്ടെത്തിയ പിഴവുകള്‍

ചര്‍മ്മത്തിന്റെ ഘടന

– പ്രായത്തിന് അനുസരിച്ച് മുഖചര്‍മ്മം അസ്വാഭാവികമായി മിനുസമുള്ളതും മെഴുക് പോലെയും കാണപ്പെടുന്നു. ഇത് GAN അടിസ്ഥാനത്തിലുള്ള ഡീപ്‌ഫേക്കിന്റെ സാധാരണ ലക്ഷണമാണ്.

– സ്വാഭാവിക ചര്‍മ്മരോമകൂപങ്ങളും സൂക്ഷ്മ-ഘടനാ വ്യത്യാസങ്ങളും കാണുന്നില്ല.

– മുഖവും പശ്ചാത്തലവും തമ്മിലുള്ള വ്യത്യാസം.

– മൂന്ന് ഫ്രേമുകളിലും മുടിക്കും കാതിനും ചുറ്റും അസ്വാഭാവിക മങ്ങല്‍ കാണാം

– മുഖവും കഴുത്തും തമ്മിലുള്ള ടോണ്‍ പൊരുത്തക്കേട് ശ്രദ്ധേയമാണ്

ലൈറ്റിങ്

– പശ്ചാത്തലത്തില്‍ കാണുന്ന ലൈറ്റ് സോഴ്‌സുമായി മുഖത്തെ പ്രകാശം പൂര്‍ണ്ണമായി യോജിക്കുന്നില്ല.

ചിത്രം 2

ഫ്രെയ്മുകള്‍ തമ്മിലുള്ള ക്രമക്കേട്

മൂക്കിന്റെ പാലം, ചെവിയുടെ ആകൃതി എന്നിവയില്‍ ഫ്രെയ്മുകള്‍ തമ്മില്‍ ചെറിയ മാറ്റങ്ങള്‍ കാണുന്നു, യഥാര്‍ത്ഥ വീഡിയോയില്‍ ഇത് സംഭവിക്കില്ല

ചിത്രം 3

ചിത്രങ്ങള്‍ എത്ര ശതമാനം ഡീപ്പ്ഫേക്ക് സാധ്യത

(ചിത്രം – ഡീപ്പ്‌ഫേക്ക് സാധ്യത എന്നീ ക്രമത്തില്‍)

ചിത്രം 1 – 78%

ചിത്രം 2 – 72%

ചിത്രം 3 – 80%

ആകെമൊത്തം ഇത് 77 ശതമാനവും ഡീപ്പ്‌ഫേക്ക് ആകാനുള്ള സാധ്യതകള്‍ പ്രകടമാണ്.

എലോണ്‍ മസ്‌കിന്റെ ചാറ്റ് ബോട്ടായ ഗ്രോക്കും ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സൃഷ്ടിച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ യുദ്ധം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നെതന്യാഹു മോദിയോടൊപ്പം ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തപ്പോള്‍ പുറത്തു വിട്ട വിഡിയോയും ഇതിനൊപ്പം തന്നെ ഡീപ്പ്‌ഫേക്ക് സാധ്യതകള്‍ പരിശോധിച്ചിരുന്നു.

എന്നാല്‍ ഇത് യഥാര്‍ത്ഥ വീഡിയോ ആണെന്നാണ് ഡീപ്പ്‌ഫേക്ക് ഡിറ്റക്ഷന്‍ ടൂളുകള്‍ വ്യക്തമാക്കുന്നത്.

ചിത്രം 4

ചിത്രം നാല് അടിസ്ഥാനമാക്കിയ ഡീപ്പ്‌ഫേക്ക് വിശകലനം

ചര്‍മ്മ ഘടന

– മുഖചര്‍മ്മം താരതമ്യേന സ്വാഭാവികമായി കാണപ്പെടുന്നു.

– പ്രായത്തിന് അനുസൃതമായ ചുളിവുകളും ഘടനയും ദൃശ്യമാണ്. ഇത് യഥാര്‍ത്ഥമാണെന്നതിന്റെ സൂചനയാണ്.

പ്രകാശവും നിഴലും

മുഖത്തെ പ്രകാശം പശ്ചാത്തലവുമായി യോജിക്കുന്നു. നിഴലുകള്‍ സ്വാഭാവികമായ ദിശയില്‍ പതിക്കുന്നു.

മറ്റ് ഫേഷ്യല്‍ ഫീച്ചറുകള്‍

– കഴുത്തും മുഖവും തമ്മിലുള്ള ടോണ്‍ സ്വാഭാവികമാണ്

– കണ്ണുകളുടെ ചലനവും ഭാവവും സ്വാഭാവികമായി കാണപ്പെടുന്നു

– GAN ആര്‍ട്ടിഫാക്ടുകളായ സിമട്രി എററുകള്‍ ഇല്ല.

ഈ നിഗമനങ്ങള്‍ അടിസ്ഥാനമാക്കി,

ഡീപ്പ്‌ഫേക്ക് ആകാനുള്ള സാധ്യത – 18%

യഥാര്‍ത്ഥമാണെന്ന സാധ്യത – 82%

 

Content Highlight: Benjamin Netanyahu’s second video was also produced by AI.

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും; പേരാവൂരില്‍ കെ.കെ. ശൈലജ, മട്ടന്നൂരില്‍ വി.കെ. സനോജ്, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: 2026 നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ.എമ്മും. എ.കെ.ജി സെന്ററില്‍...