17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

കുഴികുത്തി കഞ്ഞി കൊടുത്തിരുന്നത് നായർക്ക്; പഴയ പരാമർശത്തിൽ വിവാദ വിശദീകരണവുമായി കൃഷ്ണകുമാർ

Date:

കുഴികുത്തി കഞ്ഞി കൊടുത്തിരുന്നത് നായർക്ക്; പഴയ പരാമർശത്തിൽ വിവാദ വിശദീകരണവുമായി കൃഷ്ണകുമാർ

കൊച്ചി: തന്റെ പഴയ പരാമർശത്തിൽ വിശദീകരണം നൽകി വീണ്ടും വെട്ടിലായി ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാർ.

ചെറുപ്പകാലത്ത് വീട്ടുജോലിക്ക് വന്നിരുന്നവർക്ക് കുഴികുത്തി കഞ്ഞി കൊടുത്തിട്ടുണ്ടെന്നും അത് കാണുമ്പോൾ കൊതിവരും എന്നായിരുന്നു കൃഷ്ണകുമാറിന്റെ പഴയ പരാമർശം. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

ഇപ്പോൾ തന്റെ പഴയ  വിവാദ പരാമർശത്തിന് വിശദീകരണം നൽകിയതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

തന്റെ വീട്ടിൽ പണിക്ക് വന്നിരുന്നത് നായർ ആയിരുന്നുവെന്നും പരാമർശത്തിൽ ജാതീയത കാണേണ്ടതില്ലെന്നുമാണ് കൃഷ്ണകുമാർ നൽകുന്ന വിശദീകരണം.

കൊച്ചിയിലെ ഹോട്ടലിൽ പഴങ്കഞ്ഞി വിളമ്പുന്നത് കണ്ടപ്പോൾ കൗതുകം കൊണ്ട് പങ്കാളിയുടെ വ്ലോഗിൽ പറഞ്ഞ കാര്യങ്ങളാണ് പിന്നീട് വിവാദമായതെന്ന് കൃഷ്ണകുമാർ വിശദീകരിച്ചു.

‘അധ്വാനിച്ച് വന്ന് അവർ കഴിക്കുന്നത് കാണാൻ പ്രത്യേക സൗന്ദര്യമാണ്. നമുക്കും ഇതുപോലെ കഴിക്കാൻ തോന്നും. ഇതിൽ ജാതിവ്യവസ്ഥ കൊണ്ടുവന്ന് നറേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളുടെ വീട്ടിൽ പണിക്ക് വന്നിരുന്ന വ്യക്തിയുടെ പേര് കരുണാകരൻ നായർ എന്നായിരുന്നു’ കൃഷ്ണകുമാർ പറഞ്ഞു.

തന്റെ വീഡിയോ മുഴുവൻ കണ്ടവർക്ക് കാര്യമറിയാമെന്നും അത് കട്ട് ചെയ്ത് ആരെങ്കിലും കാശുണ്ടാകുന്നുണ്ടല്ലോ എന്നതാണ് തന്റെ സന്തോഷമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Content Highlight: Nair used to dig a hole and eat porridge; Krishnakumar gives a controversial explanation on an old remark




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കി; കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെതിരെ വിമതന്‍?

പത്തനംതിട്ട: കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ...

സി.പി.ഐ.എം വിട്ട് ടി.കെ. ഗോവിന്ദന്‍; തളിപ്പറമ്പില്‍ പി.കെ. ശ്യാമളക്കെതിരെ മത്സരിക്കും

കണ്ണൂര്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി വിട്ട് കണ്ണൂരിലെ മുതിര്‍ന്ന സി.പി.ഐ.എം...