18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

എല്‍.ഡി.എഫിനും യു.ഡി.എിനും ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തിന്റെ ഭാവി ബി.ജെ.പി തീരുമാനിക്കും- കെ. സുരേന്ദ്രന്‍

Date:



Kerala


എല്‍.ഡി.എഫിനും യു.ഡി.എിനും ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തിന്റെ ഭാവി ബി.ജെ.പി തീരുമാനിക്കും: കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിര്‍ണായക ശക്തിയാകുമെന്ന് മുന്‍ പാര്‍ട്ടി അധ്യക്ഷനും മഞ്ചേശ്വരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍.

എല്‍.ഡി.എഫിനും യു.ഡിഎഫിനും ഈ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കില്ല. ബി.ജെ.പി കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക ശക്തിയാകുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, ഇത്തവണ എന്‍.ഡി.എയ്ക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കാന്‍ താനില്ല. അതൊക്കെ പറയേണ്ടത് പാര്‍ട്ടി അധ്യക്ഷനും എന്‍.ഡി.എ നേതാക്കളുമാണ്. താന്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷനല്ല. എന്നാലും ഉറപ്പിച്ചുപറയുന്നു, ഇത്തവണ തെരഞ്ഞെടുപ്പ് കഴിയുമ്പോള് വലിയ ശക്തിയായ ബി.ജെ.പി നിയമസഭയിലുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ മീഡിയ വണ്‍ ചാനലിനോട് പറഞ്ഞു.

ആര് കേരളത്തെ നയിക്കും എങ്ങനെ കേരളത്തെ നയിക്കും എന്നതൊക്കെ ഇനി ബി.ജെ.പി തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണയും മഞ്ചേശ്വരത്ത് നിന്നും ജനവിധി തേടാനിറങ്ങുകയാണ് കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന് പുറമെ നേമത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും തൃശൂരില്‍ പത്മജയും ഒറ്റപ്പാലത്ത് മേജര്‍ രവിയും മത്സരിക്കുമെന്നാണ് പാര്‍ട്ടി പ്രഖ്യാപനം.

എന്‍.ഡി.എ ഘടകകക്ഷിയായ ട്വന്റി-20യും കഴിഞ്ഞദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. അഖില്‍ മാരാര്‍, ലക്ഷ്മി പ്രിയ, അഞ്ജലി നായര്‍ തുടങ്ങിയ സെലിബ്രിറ്റികളാണ് ട്വന്റി-20യുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

അതേസമയം. പെരുമ്പാവൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷ്മി പ്രിയയ്ക്ക് വോട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലെന്ന് പ്രാഥമികമായി കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ബി.ജെ.പി നിര്‍ത്തിവെച്ചു.

Content Highlight: LDF and UDA will not get majority; BJP will decide Kerala’s future: K. Surendran claims

 

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related