20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

ഹിന്ദുത്വവാദികളുടെ വംശീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കോണ്‍ഗ്രസ് ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ ഏറ്റെടുത്തിരിക്കുന്നു- ടി.എസ്. ശ്യാംകുമാര്‍

Date:



Kerala


ഹിന്ദുത്വവാദികളുടെ വംശീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കോണ്‍ഗ്രസ് ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ ഏറ്റെടുത്തിരിക്കുന്നു: ടി.എസ്. ശ്യാംകുമാര്‍

കോഴിക്കോട്: ഹിന്ദുത്വവാദികളുടെ വംശീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഏറ്റെടുത്തിരിക്കുകയാണെന്ന് വിമര്‍ശിച്ച് സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ ഡോ. ടി.എസ്. ശ്യാം കുമാര്‍.

കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രാഷ്ട്രീയ ചിന്തകനായ സണ്ണി എം. കപിക്കാടിനെ അധിക്ഷേപിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ടാണ് ശ്യാംകുമാറിന്റെ പ്രതികരണം.

ഹിന്ദുത്വവാദികളുടെ വംശീയ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസ് ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരായി ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അജയ് തറയിലിന്റെ പ്രസ്താവനയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

പരിവാരത്തിന്റെ ശാഖകള്‍ക്ക് കാവല്‍ നില്‍ക്കുകയും സവര്‍ക്കറുടെ മുമ്പില്‍ വിനീത വിധേയരായി നില്‍ക്കുകയും ചെയ്യുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സര്‍വോപരി വരേണ്യ ഒളിഗാര്‍ക്കിയെ മാത്രം തൃപ്തിപ്പെടുത്തുന്ന നയം രൂപീകരിച്ചവര്‍ അധികാരത്തിലേറിയാല്‍ മുത്തങ്ങയിലേതിന് സമാനമായി നരവേട്ട തുടരാനും മടിക്കില്ലെന്നും ശ്യാംകുമാര്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

വൈക്കം നിയമസഭാ മണ്ഡലത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സീവ പരിഗണനയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു സണ്ണി എം. കപിക്കാട്. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തിയപ്പോള്‍ കെ. ബിനികുമാറിനാണ് കോണ്‍ഗ്രസ് വൈക്കത്ത് സീറ്റ് നല്‍കിയത്.

തനിക്ക് സീറ്റ് നല്‍കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉറപ്പ് നല്‍കിയിരുന്നെന്നും സംഘപരിവാറിനെ ഭയന്നാണ് തന്നെ മാറ്റി നിര്‍ത്തിയതെന്നും സണ്ണി കപിക്കാട് പിന്നീട് വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അജയ് തറയില്‍ സണ്ണി കപിക്കാടിനെതിരെ വ്യക്തിയധിക്ഷേപവുമായി രംഗത്തെത്തിയത്.

തോല്‍ക്കുന്ന സീറ്റ് അദ്ദേഹം ആവശ്യപ്പെട്ടത് തോറ്റാലും ലഭിക്കുന്ന പണം കണ്ടിട്ടാണെന്നും കോടീശ്വരനാവുക എന്നതായിരിക്കാം ലക്ഷ്യമിട്ടതെന്നും അജയ് തറയില്‍ ആരോപിച്ചിരുന്നു.

സണ്ണി എം. കപിക്കാട് കോണ്‍ഗ്രസുകാരനല്ലെന്നും ആദ്യം നക്‌സലൈറ്റും പിന്നീട് സി.പി.ഐ.എമ്മിന്റെ ഭാഗവുമായെങ്കിലും ഇടക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ കോടാലി കയ്യായി മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

സണ്ണി കപിക്കാട് ജോലി ലഭിക്കാന്‍ വേണ്ടിയാണ് ദളിത് കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഹിന്ദുമതത്തിലേക്ക് മതം മാറിയതെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സാമ്പത്തിക സഹായം കിട്ടാനും മറ്റുമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്യന്‍ മതത്തില്‍ ചേര്‍ന്നതെന്നും അജയ് തറയില്‍ ആക്ഷേപിച്ചിരുന്നു.

Content Highlight: Congress has adopted the politics of hatred and Hindutva agitators against Dalits and Adivasis: T.S. Syamkumar

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ല; മത്സരിക്കുന്നില്ല; ഒടുവില്‍ മുട്ടുമടക്കി കെ. സുധാകരന്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് കണ്ണൂര്‍ എം.പിയും മുതിര്‍ന്ന നേതാവുമായ...

യു.എസ് ഉപരോധത്തിന് മറുപടി;എണ്ണയും വാതകവുമായി രണ്ട് റഷ്യന്‍ കപ്പലുകള്‍ ക്യൂബയിലേക്ക്; റിപ്പോര്‍ട്ട്

ഹവാന: യു.എസ് ഉപരോധത്തിന് പിന്നാലെ ഇരുട്ടിലായ ക്യൂബയ്ക്ക് ആശ്വാസവുമായി റഷ്യയുടെ എണ്ണയും...