20
March, 2026

A News 365Times Venture

20
Friday
March, 2026

A News 365Times Venture

പൂജകളെ കുറിച്ച് മാത്രം ചര്‍ച്ച മതിയോ, വിദ്യാഭ്യാസത്തെ കുറിച്ച് വേണ്ടേയെന്ന് സോറന്‍; ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിച്ചെന്ന് ബി.ജെ.പി

Date:



national news


പൂജകളെ കുറിച്ച് മാത്രം ചര്‍ച്ച മതിയോ, വിദ്യാഭ്യാസത്തെ കുറിച്ച് വേണ്ടേയെന്ന് സോറന്‍; ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിച്ചെന്ന് ബി.ജെ.പി

 

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. സോറന്‍ സഭയില്‍ നടത്തിയ പ്രസംഗം ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്നതാണെന്നും, ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ബി.ജെ.പി ആരോപണം.

ബുധനാഴ്ച ജാര്‍ഖണ്ഡ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമുള്ള സോറന്റെ പരാമര്‍ശങ്ങളാണ് ബി.ജെ.പി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഇവിടെ പൂജകളെ കുറിച്ച് മാത്രമാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും വിദ്യാഭ്യാസത്തെ കുറിച്ച് ഒരു ചര്‍ച്ചകളുമില്ലെന്നായിരുന്നു സോറന്റെ പരാമര്‍ശം. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് നമുക്ക് വിശ്വഗുരു ആകാന്‍ സാധിക്കുകയെന്നും സോറന്‍ ചോദിച്ചിരുന്നു.

ഹേമന്ത് സോറന്‍

”ഇന്ത്യക്കാര്‍ സരസ്വതി പൂജ നടത്തുന്നു, പക്ഷേ യഥാര്‍ത്ഥ പ്രതിഭയുള്ള വ്യക്തികളെ വിദേശത്താണ് കാണുന്നത്. ലക്ഷ്മി പൂജ നടത്തിയിട്ടും ഐശ്വര്യം വിദേശത്താണെന്ന് തോന്നുന്നു, ഇതില്‍ തീര്‍ച്ചയായും എന്തോ കുഴപ്പമുണ്ട്”

ഇവിടെ പൂജകള്‍ നടത്തുക, പൂജകള്‍ നടത്തുക എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസത്തെക്കുറിച്ച് വളരെ കുറച്ച് ചര്‍ച്ചകള്‍ മാത്രമേ നടക്കുന്നുള്ളൂ. ഈ സാഹചര്യത്തില്‍ നമ്മള്‍ എങ്ങനെയാണ് ഒരു ‘വിശ്വഗുരു’ ആകാന്‍ പോകുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്,’ എന്നായിരുന്നു സോറന്റെ വാക്കുകള്‍.

ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. സോറന്റെ പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പാത പിന്തുടരുന്നതാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ ആദിത്യ സാഹുവിന്റെ ആരോപണം.

സരസ്വതി പൂജ, ലക്ഷ്മി പൂജ, വിശ്വകര്‍മ പൂജ, രാമനവമി തുടങ്ങിയ ഉത്സവങ്ങളെ അപമാനിക്കുന്നതാണ് സോറന്റെ പ്രസ്താവനയെന്നാണ് സാഹു പറയുന്നത്.

”അധികാരത്തോടുള്ള ആര്‍ത്തിയും പ്രീണന രാഷ്ട്രീയവും കാരണം കോണ്‍ഗ്രസ് എല്ലാ പരിധികളും ലംഘിച്ചു. സോറന്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്നത് നിര്‍ഭാഗ്യകരമാണ്,’ സാഹു പറഞ്ഞു.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സ്വന്തം കുടുംബത്തോടൊപ്പം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായുള്ള ഇരട്ടത്താപ്പാണ് ഇതെന്നും ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

മറ്റ് മതങ്ങളെക്കുറിച്ച് സമാനമായ പരാമര്‍ശങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച സാഹു, ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷ മുന്‍ നേതാവ് അമര്‍ കുമാര്‍ ബൗരിയും മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. സോറന്റെ പ്രസ്താവനകളെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച ബൗരി, ഈത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കുറ്റപ്പെടുത്തി.

എന്നാല്‍ മതത്തെ രാഷ്ട്രീയവത്കരിച്ച് വിവാദങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നായിരുന്നു വിഷയത്തില്‍ സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) പ്രതികരിച്ചത്. രാഷ്ട്രീയമായ നിലനില്‍പിന് വേണ്ടിയാണ് ബി.ജെ.പി ഇത്തരം വിവാദങ്ങള്‍ കൃത്രിമമായി ഉണ്ടാക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

 

Content Highlight: BJP accuses Jharkhand Chief Minister Hemant Soren of insulting Hindu gods

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കോണ്‍ഗ്രസിനെ വെല്ലുവിളിക്കാനില്ല; മത്സരിക്കുന്നില്ല; ഒടുവില്‍ മുട്ടുമടക്കി കെ. സുധാകരന്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുമെന്ന് കണ്ണൂര്‍ എം.പിയും മുതിര്‍ന്ന നേതാവുമായ...