21
March, 2026

A News 365Times Venture

21
Saturday
March, 2026

A News 365Times Venture

കാസര്‍കോട് ബി.എല്‍.ഒ പുഴയില്‍ ചാടി മരിച്ചു; ജോലി സമ്മര്‍ദം കാരണമെന്ന് ബന്ധുക്കള്‍; പ്രതിഷേധം

Date:

കാസര്‍കോട് ബി.എല്‍.ഒ പുഴയില്‍ ചാടി മരിച്ചു; ജോലി സമ്മര്‍ദം കാരണമെന്ന് ബന്ധുക്കള്‍; പ്രതിഷേധം

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ ബി.എല്‍.ഒ പുഴയില്‍ ചാടി മരിച്ചു. ചെര്‍ക്കള ഗവ. സ്‌കൂളിലെ അധ്യാപകനായ സവാദ് (32) ആണ് മരിച്ചത്.

ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് സവാദ് ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഇതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാനായി കളക്ടര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

ബി.എല്‍.ഒ ആയി ജോലി തുടരുന്നതില്‍ സവാദിന് വലിയ മാനസിക സമ്മര്‍ദമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്കുള്ളില്‍ ചെയ്ത് തീര്‍ക്കാനായി ഒരുപാട് ജോലികള്‍ ബാക്കിയുണ്ടെന്ന് സവാദ് പറഞ്ഞിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു.

ബി.എല്‍.ഒമാരുടെ ജോലി സമ്മര്‍ദത്തെ കുറിച്ച് മുമ്പും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.

എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളും ബി.എഎല്‍.ഒമാരുടെ ജോലി സമ്മര്‍ദത്തെയും വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Content Highlight: Kasaragod BLO jumps into river, dies; Relatives blame work stress; Protest




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related