23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണം; പരാതി നല്‍കി ലീഗ്, വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി

Date:

സാദിഖലി തങ്ങള്‍ക്കെതിരായ ആരോപണം; പരാതി നല്‍കി ലീഗ്, വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം വ്യാജ പ്രചാരണത്തില്‍ വഞ്ചിതരാകരുതെന്നും ആരോപണത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

വിഷയത്തില്‍ വിശദമായി അന്വേഷണം നടന്നുവരികയാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് (ഞായര്‍) വൈകുന്നേരത്തോടെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ ആരോപണം ഉയര്‍ന്നത്. പരാതി പറയാനെത്തിയ തന്റെ ഫോണിലേക്ക് സാദിഖലി ശിഹാബ് തങ്ങള്‍ അശ്ലീല ചിത്രങ്ങളും മോശം സന്ദേശങ്ങളയക്കുകയും ചെയ്‌തെന്നായിരുന്നു കുറിപ്പിലെ ആരോപണം.

ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ടാണ് മറ്റൊരു ഐ.ഡിയില്‍ നിന്നും പോസ്റ്റ് ചെയ്യുന്നത് എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐ.ഡിയില്‍നിന്ന് ഫേസ്ബുക്കില്‍ വന്ന പോസ്റ്റിനെതിരെ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്.

സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുത്.

Content Highlight: PK Kunjalikutty responded to the allegations made against Sadiqali Shihab Thangal.




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പത്ത് വര്‍ഷമായി നരകത്തില്‍, ലീഗില്‍ അംഗത്വമെടുത്തപ്പോള്‍ സ്വര്‍ഗത്തിലേക്ക് അടുത്തു; തിരിച്ചുവരവില്‍ കാരാട്ട് റസാഖ്

കോഴിക്കോട്: ഇടതുപാളയം വിട്ട് വീണ്ട് മുസ്‌ലിം ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെ സി.പി.ഐ.എമ്മിനെതിരെ...

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ സി.പി.ഐ.എം | DoolNews

ഡി.എം.കെയുമായുള്ള ചർച്ചയിൽ സമവായത്തിലെത്താതെ...