23
March, 2026

A News 365Times Venture

23
Monday
March, 2026

A News 365Times Venture

പൊതുജന പ്രതിഷേധം; ദമസ്‌ക്കസിലെ മദ്യ നിരോധനം ഭാഗികമായി പിന്‍വലിച്ച് സര്‍ക്കാര്‍

Date:



World


പൊതുജന പ്രതിഷേധം; ദമസ്‌ക്കസിലെ മദ്യ നിരോധനം ഭാഗികമായി പിന്‍വലിച്ച് സര്‍ക്കാര്‍

ദമസ്‌ക്കസ്: ദമസ്‌ക്കസില്‍ പ്രഖ്യാപിച്ച മദ്യ നിരോധനം ഭാഗികമായി പിന്‍വലിച്ച് സര്‍ക്കാര്‍.

വ്യക്തി സ്വാതാന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെയാണ് പിന്‍വലിക്കല്‍ നടപടി.

നിരോധനം സിറിയയുടെ മതേതര സ്വഭാവം തകര്‍ക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്.

മാര്‍ച്ച് 16 നായിരുന്നു ദമസ്‌ക്കസിലെ റെസ്‌റ്റോറന്റുകളിലും നൈറ്റ് ക്ലബ്ബുകളിലും മദ്യം നിരോധിച്ചുകൊണ്ടുളള ഉത്തരവിറക്കിയത്.

ബാബ് തൗമ, ഖസ്സ, ബാബ് ഷര്‍ഖി തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രമാണ് ഇത് പ്രകാരം മദ്യവില്‍പ്പനയ്ക്ക് അനുമതി ഉണ്ടായിരുന്നത്.

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ദമസ്‌ക്കസ് ഗവര്‍ണര്‍ മദ്യ നിരോധനം ഭാഗികമായി പിന്‍വലിച്ച് കൊണ്ടുള്ള ഉത്തരവിറക്കുകയായിരുന്നു.

നഗരത്തിലെ ക്രിസ്ത്യന്‍ നിവാസികളോട് ക്ഷമാപണം നടത്തുന്നതായും ഈ ഉത്തരവ് പുറപ്പെടുവിച്ച രീതി ശരിയായില്ലെന്നും നിരോധനം പിന്‍വലിച്ച് കൊണ്ട് പുറത്തിറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു.

തെറ്റിദ്ധാരണകള്‍ തിരുത്താനാണ് ഈ വിശദീകരണം നല്‍കുന്നതെന്നും അധികൃധര്‍ വ്യക്തമാക്കി.
പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുക എന്നതാണ് നിരോധനം കൊണ്ടുള്ള ലക്ഷ്യമെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

2024 ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് സിറിയയില്‍ നിലവിവുള്ളത്.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഭരണം കാഴ്ച വെക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ജനുവരിയില്‍ പൊതുമേഖലാ ജീവനക്കാരായ സ്ത്രീകള്‍ മേക്കപ്പ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കൂടാതെ പൊതു ബീച്ചുകളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന നീന്തല്‍ വസ്ത്രങ്ങള്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള നിരവധി സമീപകാല പ്രഖ്യാപനങ്ങളിലൂടെ പുതിയ സര്‍ക്കാര്‍ സിറിയയെ ഒരു കടുത്ത മത രാഷ്ട്രമാക്കി മാറ്റുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടാക്കിയിട്ടുണ്ട്.

സിറിയയിലെ ഭൂരിഭാഗവും യാഥാസ്ഥിതിക സുന്നി മുസ്‌ലിങ്ങളാണ്. മതപരമായ കാരണങ്ങളാല്‍ അവര്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കുന്നുണ്ടെങ്കിലും, നിരവധി മതേതര സുന്നികളും മറ്റ് മത-വംശീയ ന്യൂനപക്ഷങ്ങളും മദ്യനിരോധനത്തെ പൗരസ്വാതന്ത്ര്യത്തിന് ഭീഷണിയായി കാണുന്നു.

നിയമനിര്‍മാണം ‘വിഭാഗീയത’ നിറഞ്ഞതാണെന്നും സമുദായ ഐക്യത്തിന് ഭീഷണിയാണെന്നും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന പ്രകടനക്കാര്‍ പറഞ്ഞു.

സിറിയന്‍ ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന നിരവധി സംഘടനകള്‍ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് ഒരു സംയുക്ത കത്ത് പുറത്തിറക്കുകയും ചെയ്തു.

‘സിറിയയിലെ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള വേദനാജനകമായ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നിയന്ത്രിക്കുന്നത് ഈ പ്രദേശങ്ങളെ തീവ്രവാദ ആക്രമണങ്ങള്‍ക്ക് വ്യക്തവും നേരിട്ടുള്ളതുമായ ലക്ഷ്യങ്ങളാക്കി മാറ്റും,’ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Public outcry; Government partially lifts alcohol ban in Damascus




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related