28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി, യു.എസിനും ഇസ്രഈലിനുമെതിരെ തൊടുത്ത മിസൈലില്‍ ഇറാന്റെ സന്ദേശം

Date:

‘ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി’, യു.എസിനും ഇസ്രഈലിനുമെതിരെ തൊടുത്ത മിസൈലില്‍ ഇറാന്റെ സന്ദേശം

ടെഹ്‌റാന്‍: യു.എസിന്റെയും ഉസ്രഈലിന്റെയും കടന്നാക്രമണത്തിന് ഇറാന്‍ നല്‍കിയ മറുപടിയില്‍ ഇന്ത്യയ്ക്കുള്ള നന്ദിയും. പ്രത്യാക്രമണത്തിന്റെ ഭാഗമായി തൊടുത്ത ബാലിസ്റ്റിക് മിസൈലില്‍ ഇറാന് സഹായം നല്‍കിയ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്കുള്ള നന്ദി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദിയെന്ന് ഇന്ത്യയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് നന്ദിയെന്ന് രേഖപ്പെടുത്തിയ ചിത്രങ്ങളും കോണ്‍സുലേറ്റ് ജനറല്‍ പങ്കിട്ടു. ഇതേ ഫോട്ടോയില്‍ നന്ദി ജര്‍മന്‍ ജനത എന്നെഴുതിയിരിക്കുന്നതും കാണാം.

‘സ്‌പെയ്ന്‍, പാകിസ്ഥാന്‍, ഇന്ത്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യു.എസിനും ഇസ്രഈലിനും നേരെയുള്ള 83ാമത് മിസൈല്‍ പ്രതികരണസമയത്ത് നല്‍കിയ പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും ഇറാന്റെ എയറോസ്‌പേസ് ഫോഴ്‌സില്‍ നിന്നും നന്ദി’, കോണ്‍സുലേറ്റ് ജനറല്‍ കുറിച്ചു. പാകിസ്ഥാനും സ്‌പെയ്‌നിനും നന്ദി പറയുന്ന മറ്റൊരു ചിത്രവും എക്‌സ് പോസ്റ്റില്‍ നല്‍കിയിട്ടുമുണ്ട്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍, ഇസ്രഈലി സൈനിക താവളങ്ങള്‍ക്ക് നേരെയുള്ള പ്രത്യാക്രമണത്തിനായി ഇറാന്‍ പ്രഖ്യാപിച്ച ഓപ്പറേഷനായ ‘ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-4’ ന്റെ 83ാമത് തരംഗം വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ചതായി നേരത്തെ ഐ.ആര്‍.ജി.സി അറിയിച്ചിരുന്നു.

ഇസ്രഈലിലെ ആഷ്‌ഡോഡിലെ സംഭരണ ടാങ്കുകള്‍, എണ്ണ റിഫൈനറികളും ഡിപ്പോകളും മോദിന്‍ ഇലില്‍ സെറ്റില്‍മെന്റിലെ സൈനിക താവളം, യു.എസിന്റെ സൈനിക വിനിമയ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന ആക്രമണമാണ് 83ാം തരംഗം.

അല്‍ ദഫ്ര, അല്‍ ഉദൈരി തുടങ്ങിയ പ്രദേശങ്ങളിലെ യു.എസ് സൈനിക താവളങ്ങളും, അമേരിക്കന്‍ വിമാനങ്ങളുടെയും ഡ്രോണുകളുടെയും അറ്റകുറ്റപ്പണി നടക്കുന്ന അലി അല്‍ സലേം വ്യോമതാവളവും ഐ.ആര്‍.ജി.സി ആക്രമിച്ചെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, യു.എസ് ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വെടിനിര്‍ത്തല്‍ 10 ദിവസത്തേക്ക് കൂടി നീട്ടിവെച്ചു. ട്രൂത്ത് സോഷ്യലിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ആക്രമണം നിര്‍ത്തിവെച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു.

Content Highlight: ‘Thank you people of India’, Iran’s message in missile fired at US and Israel

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...