28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

കമന്റിന് പകരം മെറ്റ വി.ഡി. സതീശന്റെ അഭിമുഖം മുഴുവനായി നീക്കി; പുനസ്ഥാപിക്കുമെന്ന് ഖേല്‍ക്കര്‍

Date:



Kerala


കമന്റിന് പകരം മെറ്റ വി.ഡി. സതീശന്റെ അഭിമുഖം മുഴുവനായി നീക്കി; പുനസ്ഥാപിക്കുമെന്ന് ഖേല്‍ക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ വീഡിയോ മെറ്റ നീക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍.

അഭിമുഖത്തിന് താഴെ വന്ന മോശം കമന്റ് നീക്കാനാണ് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അബദ്ധത്തില്‍ വീഡിയോ മുഴുവനായി നീക്കം ചെയ്യുകയായിരുന്നു. ഇതൊരു സാങ്കേതിക പിഴവാണെന്നും ഖേല്‍ക്കര്‍ വിശദീകരിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖം ഫേസ്ബുക്കില്‍ നിന്നും നീക്കിയ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.

സൈബര്‍ സെല്‍ നടപടിയെടുത്തത് കമന്റിന് നേരെയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടു. ഉടനെ വീഡിയോ പുനസ്ഥാപിക്കുമെന്നും അതിനുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വി.ഡി. സതീശന്റെ നീക്കം ചെയ്തത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്ന് വ്യക്തമായതോടെ ഇടതുപക്ഷത്തിനും ആരോപണങ്ങളില്‍ നിന്നും ആശ്വാസമാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് വീഡിയോ നീക്കം ചെയ്തതിന് പിന്നിലെന്ന് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. ഒരു വീഡിയോ പോലും ഭയക്കുന്ന ഭീരുവാണ് പിണറായിയെന്നും പൊലീസിനോട് ആവശ്യപ്പെട്ട് വീഡിയോ നീക്കം ചെയ്യുകയായിരുന്നെന്നും സതീശന്‍ ആരോപിച്ചിരുന്നു.

വി.ഡി. സതീശന്റെ വീഡിയോ നീക്കം ചെയ്തതിന് പിന്നില്‍ എല്‍.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന പ്രചാരണം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലൂടെ സോഷ്യല്‍മീഡിയയില്‍ ശക്തമായിരുന്നു. ഇതിനെ ഏറ്റുപിടിച്ചായിരുന്നു വി.ഡി സതീശന്റെ പ്രതികരണം.

എന്നാല്‍, പൊലീസിന്റെ നടപടി താനറിഞ്ഞിരുന്നില്ലെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. വീഡിയോ നീക്കം ചെയ്തത് ഇരവാദമായി യു.ഡി.എഫ് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടതെങ്കിലും സി.ഇ.ഒയുടെ വിശദീകരണത്തിന് ശേഷവും പ്രതിപക്ഷ നേതാവ് ആരോപണം ആവര്‍ത്തിച്ചു.

Content Highlight: Meta V.D. Satheesan’s interview removed in its entirety instead of comment; Khelkar says it will be restored




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...