28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

നേപ്പാള്‍ ജെന്‍ സി കലാപം അടിച്ചമര്‍ത്തി; മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍

Date:

നേപ്പാള്‍ ജെന്‍ സി കലാപം അടിച്ചമര്‍ത്തി; മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍. ഒലിയെ കൂടാതെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക്കും അറസ്റ്റിലായിട്ടുണ്ട്.

മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

പുതിയ പ്രധാനമന്ത്രിയായി ബാലെന്‍ ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്.

പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂര്‍ കാര്‍ക്കിയുടെ നേതൃത്വത്തിലുളള കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ഈ അറസ്റ്റ് പ്രതികാര നടപടിയാണെന്നും നിയമപരമായി നേരിടുമെന്നും ഒലി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8, 9 തീയതികളില്‍ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തില്‍ 19 യുവാക്കളുള്‍പ്പെടെ 70-ലധികം പേര്‍ കൊല്ലപ്പെട്ടു. സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചത്.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമുണ്ടായ ദീര്‍ഘകാല പ്രതിഷേധത്തിന്റെ ഫലമാണിത്. പ്രക്ഷോഭത്തിനിടെ പാര്‍ലമെന്റും സര്‍ക്കാര്‍ ഓഫീസുകളും അഗ്‌നിക്കിരയായിരുന്നു. പ്രതിഷേധം കനത്തതോടെ കെ. പി ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ ക്രിമിനല്‍ അശ്രദ്ധ കാണിച്ചതിനും, നരഹത്യയുമായി ബന്ധപ്പെട്ട കേസിലുമാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

പ്രക്ഷോഭത്തിനിടെ നടന്ന വെടിവെപ്പ് തടയാന്‍ ശ്രമിച്ചില്ലെന്നും ഉന്നത പദവികളില്‍ ഇരുന്നവരുടെ അശ്രദ്ധ മൂലം പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും ജീവന്‍ നഷ്ടപ്പെട്ടുവെന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യതയുണ്ട്.

Content Highlight: Nepal suppresses Gen C riots; former Prime Minister KP Sharma Oli arrested




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related