28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

ക്യൂബയിലേക്ക് സഹായങ്ങളുമായി പോയ കാണാതായ കപ്പലുകളെ കണ്ടെത്തി; ജീവനക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മെക്‌സിക്കോ

Date:



Trending


ക്യൂബയിലേക്ക് സഹായങ്ങളുമായി പോയ കാണാതായ കപ്പലുകളെ കണ്ടെത്തി; ജീവനക്കാര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മെക്‌സിക്കോ

ഹവാന: ക്യൂബയിലേക്ക് സഹായങ്ങളെത്തിക്കാനായി മെക്‌സിക്കോയില്‍ നിന്നും പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത രണ്ട് പായ്ക്കപ്പലുകളെയും കണ്ടെത്തിയതായി കോണ്‍വോയ് സംഘാടകര്‍ അറിയിച്ചു.

കപ്പലുകളിലുണ്ടായിരുന്ന ഒമ്പത്  ജീവനക്കാരും സുരക്ഷിതരാണെന്നും മാര്‍ച്ച് 28ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. ഫ്രണ്ട്ഷിപ്പ്, ടിഗര്‍ മോത്ത് എന്നീ രണ്ട് പായ്കപ്പലുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.

‘മെക്‌സിക്കന്‍ നാവികസേന രണ്ട് പായ്ക്കപ്പലുകളും കണ്ടെത്തിയിരിക്കുന്നു. ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ ഹവാനയിലേക്ക് യാത്ര തുടരുകയാണെന്നും സ്ഥിരീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’, ന്യൂസ്ട്ര അമേരിക്ക കോണ്‍വോയ് വക്താവ് പറഞ്ഞു.

ക്യൂബന്‍ ജനതയ്ക്ക് അടിയന്തരമായി മാനുഷിക സഹായമെത്തിക്കുക എന്ന ദൗത്യം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് കോണ്‍വോയ്. മെക്‌സിക്കോ, ക്യൂബ രാജ്യങ്ങളുടെ പിന്തുണക്കും ഏകോപനത്തിനും നന്ദി പറയുകയാണെന്നും വക്താവ് പ്രതികരിച്ചു.

എന്നാല്‍, കപ്പലുകളുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതെങ്ങനെയാണെന്നും ഏത് അവസ്ഥയിലാണ് നിലവില്‍ കപ്പലുകളുള്ളതെന്നും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കപ്പലുകളെ കരീബിയന്‍ കടലില്‍ വെച്ച് കാണാതായെന്ന് ആദ്യമായി പുറംലോകത്തെ അറിയിക്കുകയും കപ്പലുകള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തിരുന്ന മെക്‌സിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്യൂബയും കപ്പലുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ പത്തരയോടെ രണ്ട് കപ്പലുകളും സുരക്ഷിതമായി ക്യൂബയിലെത്തിയെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചതായി എ.എഫ്.പിയും റിപ്പോര്‍ട്ട് ചെയ്തു.

കപ്പലുകള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഇടയ്ക്ക് കാണാതായ ഒരു കപ്പലിലെ ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചെന്നും എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം ബന്ധം വേര്‍പ്പെട്ടു. തുടര്‍ന്ന് തെരച്ചില്‍ തുടരുകയാണെന്നുമായിരുന്നു മെക്‌സിക്കന്‍ പ്രസിഡന്റ് വിഷയത്തില്‍ ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്.

ന്യൂസ്ട്ര അമേരിക്ക കോണ്‍വോയ് കപ്പലുകള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് ശേഷം കപ്പലുകള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സോഷ്യല്‍മീഡിയയിലൂടെ മെക്‌സിക്കന്‍ കോസ്റ്റഗാര്‍ഡ് പ്രസ്താവന പുറത്തുവിട്ടതും ഇതിനിടെ ചര്‍ച്ചയായി.

അമേരിക്കയുടെ കടുത്ത ഉപരോധം കാരണം പ്രതിസന്ധിയിലായ ക്യൂബയിലേക്ക് ജനുവരി മുതല്‍ അന്താരാഷ്ട്ര തലത്തില്‍ നിന്നും സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ എന്‍.ജി.ഒകള്‍ നടത്തിവരികയാണ്. ഇത്തരത്തില്‍ സഹായമെത്തിക്കുന്ന അന്താരാഷ്ട്ര വ്യൂഹത്തിന്റെ ഭാഗമായിരുന്നു കാണാതായ പായ്ക്കപ്പലുകള്‍.

Content Highlight: Missing two ships carrying aid to Cuba found; Crew are safe, reports say; Mexico denies confirmation




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related