29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

തമിഴ്‌നാട് തെരഞ്ഞെടുപ്പ്- ഡി.എം.കെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു; ഉദയനിധിയും പനീര്‍സെല്‍വവും സെന്തില്‍ ബാലാജിയും പട്ടികയില്‍

Date:

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡി.എം.കെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു; ഉദയനിധിയും പനീര്‍സെല്‍വവും സെന്തില്‍ ബാലാജിയും പട്ടികയില്‍

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിട്ട് ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍.

സ്റ്റാലിന്‍ ഇത്തവണയും കുളത്തൂരില്‍ നിന്നുതന്നെ ജനവിധി തേടും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ചെപ്പോക്കില്‍ നിന്നും ഒ. പനീര്‍സെല്‍വം തേനിയിലെ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. കോമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് പാര്‍ട്ടിയിലെ പ്രമുഖനായ മുന്‍മന്ത്രി സെന്തില്‍ ബാലാജി മത്സരിക്കുക.

234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയിലെ 164 സീറ്റുകളിലേക്കാണ് ഡി.എം.കെ മത്സരിക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസ് 28 സീറ്റിലും വിജയ്കാന്തിന്റെ പങ്കാളി പ്രേമലത വിജയകാന്ത് നയിക്കുന്ന ഡി.എം.ഡി.കെ 10 സീറ്റിലും മത്സരിക്കും. വി.സി.കെ എട്ട് സീറ്റിലും മത്സരിക്കുമ്പോള്‍ സിപി.ഐക്കും സി.പി.ഐ.എമ്മിനും അഞ്ച് സീറ്റുകള്‍ വീതവുമാണ് നല്‍കിയിരിക്കുന്നത്.

പൊന്നേരി, ഈറോഡ് ഈസ്റ്റ്, വിലവന്‍കോട്, ശിവകാശി കാരൈക്കുടി തുടങ്ങിയ 28 സീറ്റുകള്‍ കോണ്‍ഗ്രസിനാണ്. വൃദ്ധാചലം, പല്ലവാരം തുടങ്ങിയ 10 സീറ്റുകളിലാണ് ഡി.എം.ഡി.കെയുടെ മത്സരം.

നേരത്തെ സീറ്റ് വിഭജനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് സി.പി.ഐ.എം മൂന്ന് ദിവസത്തോളം ചര്‍ച്ച നടത്തിയിരുന്നു. പിന്നീട്, ഡി.എം.കെയുടെ തുടക്കം മുതലുള്ള വാഗ്ദാനമായ അഞ്ച് സീറ്റുകളെന്ന നിര്‍ദേശത്തില്‍ പാര്‍ട്ടി സമവായത്തിലെത്തുകയായിരുന്നു.

പത്മനാഭപുരം, പഴനി, തുടങ്ങിയ മണ്ഡലങ്ങളിലാണ് സി.പി.ഐ.എം മത്സരിക്കുന്നത്. സംവരണ മണ്ഡലമായ ഭവാനിസാഗര്‍, തല്ലി തുടങ്ങിയവ സി.പി.ഐയുടേതാണ്.

Content Highlight: Tamil Nadu elections: DMK releases first phase candidate list; Udhayanidhi, Panneerselvam and Senthil Balaji in the list

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related