29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ഹൂത്തികളും ആക്രമണം ആരംഭിച്ചതോടെ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യു.എസ്; 2500 നാവികര്‍ പശ്ചിമേഷ്യയിലെത്തി; റിപ്പോര്‍ട്ട്

Date:



Iran US Conflict


ഹൂത്തികളും ആക്രമണം ആരംഭിച്ചതോടെ കൂടുതല്‍ സേനയെ വിന്യസിക്കാന്‍ യു.എസ്; 2500 നാവികര്‍ പശ്ചിമേഷ്യയിലെത്തി; റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ യു.എസ്, ഇസ്രഈല്‍ ആക്രമണത്തെ പ്രതിരോധിക്കാനായി യെമനിലെ വിമതസേനയായ ഹൂത്തികള്‍ പ്രത്യാക്രമണം ആരംഭിച്ചതോടെ സംഘര്‍ഷം രൂക്ഷമാകുന്നു.

അമേരിക്കന്‍ മറൈന്‍ സേനയുടെ ഭാഗമായ ഒരു ട്രൂപ്പ് പശ്ചിമേഷ്യയിലെത്തിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കന്‍ മറൈന്‍ സേനയുടെ 31ാമത് പര്യവേഷണ സേന (Expeditionary force) യൂണിറ്റിലെ ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പിന്റെ ഭാഗമായ 2,500 മറൈന്‍ സൈനികര്‍ ശനിയാഴ്ച പശ്ചിമേഷ്യയിലെത്തിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായി എവിടേക്കാണ് സൈനികരെത്തിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല.

ജപ്പാനിലെ ഒകിനാവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്റെ ഭാഗമായ ട്രൂപ്പ് ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ആക്രമണത്തില്‍ പങ്കാളിയാകുമെന്നാണ് സൂചനകള്‍.

ഇറാനിലെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അമേരിക്ക കരസേനയെ ഉപയോഗിക്കില്ലെന്നും യുദ്ധം മാസങ്ങളൊന്നും നീണ്ടുനില്‍ക്കില്ല, ആഴ്ചകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞിരുന്നു. പിന്നാലെ ശനിയാഴ്ച മറൈന്‍ സൈനികരെ യു.എസ് പശ്ചിമേഷ്യയിലെത്തിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തിന് അയവ് വരുത്താനായി ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാദിക്കുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്.

ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകില്ലെന്ന ട്രംപിന്റെ വാഗ്ദാനം നിലനില്‍ക്കുന്നതിനിടെ ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം തുടരുന്നു.

ടെഹ്‌റാനിലെ പ്രശസ്തമായ സര്‍വകലാശാലയ്ക്ക് നേരെ വ്യോമാക്രമണമുണ്ടായെന്ന് ഇറാന്‍ സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ജനവാസ കേന്ദ്രങ്ങളും സിവിലിയന്‍ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയ്ക്കും ഇസ്രഈലിനുമെതിരെ ഇറാന്‍ നടത്തുന്ന പോരാട്ടത്തില്‍ പങ്കുചേരുന്നതായി ഹൂത്തി വക്താവ് യഹ്യ സാരി ശനിയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു.

തെക്കന്‍ ഫലസ്തീനിലെ ഇസ്രഈല്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ച് തിരിച്ചടിച്ചാണ് പ്രഖ്യാപനം നടത്തിയത്.

Content Highlight: US to deploy more troops as Houthis enter middle east conflict; 2,500 Marines arrive in Middle East; report




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...