29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

ട്രെയിനുകളിലെ പ്ലാസ്റ്റിക് കവറുകളിലെ ഭക്ഷണവിതരണം വേണ്ട; ഹൈക്കോടതി

Date:

ട്രെയിനുകളിലെ പ്ലാസ്റ്റിക് കവറുകളിലെ ഭക്ഷണവിതരണം വേണ്ട; ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ ഭക്ഷണ വിതരണത്തിന് പ്ലാസ്റ്റിക് പാക്കറ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി.

വന്ദേഭാരത് അടക്കം ട്രെയിനുകളില്‍ ഭക്ഷണ വിതരണം ചെയ്യുന്ന പാക്കറ്റുകളും മറ്റുമടക്കം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദേശം.

പ്ലാസ്റ്റിക്ക് പാക്കറ്റുകള്‍ ഒഴിവാക്കണമെന്നും പകരം ജൈവവസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഹൈക്കോടതി പറഞ്ഞു.

ഇക്കാര്യം ഐ.ആര്‍.ടി.സി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.

ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെതാണ് നിര്‍ദേശം.

ട്രെയിനുകളില്‍ ലഘുഭക്ഷണങ്ങളും മറ്റും വിതരണം ചെയ്യുന്ന കരാറുകാര്‍ ജൈവ വിഘടനം സംഭവിക്കുന്ന കവറുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്ന് ഉറപ്പ് വരുത്താന്‍ ഐ.ആര്‍.ടി.സിക്ക് കഴിയും. വലിയ അളവില്‍ സാധനങ്ങള്‍ വാങ്ങുന്ന സ്ഥാപനം എന്ന നിലയില്‍ ഐ.ആര്‍.ടി.സിക്ക് നിബന്ധനകള്‍ മുന്നോട്ട് വെക്കാമെന്നും കോടതി പറഞ്ഞു.

കൊച്ചി നഗരപരിധി കടന്നാല്‍ കോഴിക്കോട് ഭാഗത്തേക്കുളള റെയില്‍വേ ട്രാക്കുകളുടെ ഇരുവശത്തും വന്‍തോതില്‍ മാലിന്യം കുമിയുകയാണ്. വര്‍ഷങ്ങളോളം മാലിന്യം അവിടെതന്നെ കിടക്കുന്ന സ്ഥിതിയാണെന്നും കോടതി വിമര്‍ശിച്ചു.

റെയില്‍വേ ട്രാക്കിലുള്ള മാലിന്യം നീക്കം ചെയ്യുന്നതില്‍ റെയില്‍വെ സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ കര്‍ശന ഉത്തരവുകള്‍ പുറപ്പെടുവിപ്പിക്കുമെന്നും കേടതി പറഞ്ഞു.

ബ്രഹ്‌മ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെ ബി.പി.സി.എല്‍ പ്ലാറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും കോടതി വിവരങ്ങള്‍ തേടി. പ്ലാന്റ് ഫെബ്രുവരി 27ന് കമ്മീഷന്‍ ചെയ്തതായി നഗരസഭ കോടതിയെ അറിയിച്ചു.

അലക്‌സാണ്ടര്‍ പറമ്പിത്തറ പാലംമുതല്‍ ബി.ഒ.ടി പാലം വരെയുള്ള ഭാഗങ്ങളിലും കൊച്ചുകടവന്ത്രയിലെ ആനംതുരുത്തിച്ചിറ റോഡിലും മാലിന്യം തളളുന്നത് കര്‍ശനമായി തടയണമെന്ന് കൊച്ചി കോര്‍പ്പറേഷനോട് കോടതി നിര്‍ദേശിച്ചു.

Content Highlight: No need to serve food in plastic bags on trains: High Court




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...