30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

മാതാപിതാക്കളെ പരിപാലിക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ബില്ല് പാസാക്കി തെലങ്കാന സര്‍ക്കാര്‍

Date:



India


മാതാപിതാക്കളെ പരിപാലിക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കും; ബില്ല് പാസാക്കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: മാതാപിതാക്കളെ സംരക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറക്കാന്‍ നിയമം പാസാക്കി തെലങ്കാന സര്‍ക്കാര്‍.

തെലങ്കാന എംബ്ലോയീസ് അക്കൗണ്ടബിലിറ്റി ആന്‍ഡ് മോണിറ്ററിങ് ഓഫ് പാരന്റെല്‍ സപ്പോര്‍ട്ട് ബില്‍ 2026 എന്ന ബില്‍ തെലങ്കാന നിയമസഭ ഐക്യകണ്‌ഠേനെയാണ് പാസാക്കിയത്.

പൊതു പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ അവരുടെ വൃദ്ധ മാതാപിതാക്കളെ പരിപാലിക്കണമെന്ന് ബില്‍ അനുശാസിക്കുന്നു.

ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 15 ശതമാനം വരെ അല്ലെങ്കില്‍ 10000 രൂപ വരെ വെട്ടികുറയ്ക്കുന്നതിലേയ്ക്ക് നയിക്കും.

വെട്ടികുറയ്ക്കുന്ന തുക മാതാപിതാക്കളുടെ അക്കൗണ്ടിലേയ്ക്ക് നേരിട്ട് നിക്ഷേപിക്കും.

മാതാപിതാക്കളുടെ അന്തസ്സും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളെ അവഗണിക്കുന്ന കുട്ടികളെ തിരുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാനത്തിന് ഇത്തരമൊരു നിയമം നടപ്പിലാക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും റെഡ്ഡി പറഞ്ഞു.

മാതാപിതാക്കളെ അവഗണിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാതാപിതാക്കളുടെ പരിചരണത്തിലും പരിപാലനത്തിലും ജീവനക്കാരുടെ ബാധ്യതകള്‍ നിയമനിര്‍മ്മാണം വ്യക്തമായി നിര്‍വചിക്കുന്നു.

ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, സാമ്പത്തിക സുരക്ഷ തുടങ്ങിയ വയോജന ക്ഷേമത്തിന്റെ അവശ്യ വശങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇത് നിര്‍ബന്ധമാക്കുന്നുണ്ട്.

കുട്ടികളില്‍ നിന്ന് ജീവനാംശം തേടാനുള്ള അധികാരവും ബില്ല് മാതാപിതാക്കള്‍ നല്‍കുന്നുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളും ബില്ലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇത്തരത്തിലുള്ള നിയമം ആദ്യത്തേതാണെന്ന് ബി.ജെ.പി എം.എല്‍.എ പായല്‍ ശങ്കര്‍ പറഞ്ഞു.

തന്റെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും നിര്‍ദ്ദിഷ്ട തുക വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം അംഗം കെ. സാംബശിവന്‍ തന്റെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞു.

Content Highlight: Telangana government passes bill to cut salaries of those who do not take care of their parents




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related