31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

520 കോടി സ്വത്ത്, പത്രിക സമര്‍പ്പിച്ച് വിജയ്; ഇത് നാടോ അതോ കാടോ എന്ന് സ്റ്റാലിനെതിരെ വിമര്‍ശനം

Date:



national news


520 കോടി സ്വത്ത്, പത്രിക സമര്‍പ്പിച്ച് വിജയ്; ഇത് നാടോ അതോ കാടോ എന്ന് സ്റ്റാലിനെതിരെ വിമര്‍ശനം

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിസയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്. തന്റെ പാര്‍ട്ടിയുടെ ‘വിസില്‍’ ചിഹ്നത്തിന് വോട്ട് ചെയ്ത് ഭരണം പിടിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് പത്രിക സമര്‍പ്പണത്തിന് ശേഷം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ഏപ്രില്‍ 23-നാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നത്

നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം ആകെ 520 കോടിയുടെ രൂപയാണ് വിജയ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 115 കോടിയുടെ സ്ഥാവര ആസ്തിയും (immovable assets) 405 കോടിയുടെ ജംഗമ ആസ്തിയും (movable assets) ഉള്‍പ്പെടുന്നു.

പത്രിക സമര്‍പ്പണത്തിന് പിന്നാലെ ഡി.എം.കെയ്‌ക്കെതിരെയും സ്റ്റാലിന്‍ സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്. തമിഴ്നാടിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി സ്റ്റാലിനും ഡി.എം.കെ എന്ന ‘തിന്മയുടെ ശക്തിയുമാണെന്ന്’ അദ്ദേഹം ആരോപിച്ചു

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിസില്‍ വിപ്ലവമായി മാറ്റണമെന്നും വിജയ് ആവശ്യപ്പെട്ടു.

‘ജനവിരുദ്ധ ഭരണം നടത്തുന്ന സ്റ്റാലിന്‍ സാറിനെയാണോ അതോ ജനങ്ങളെ സ്‌നേഹിക്കുന്ന വിജയിയെയാണോ നിങ്ങള്‍ക്ക് വേണ്ടത്? ഈ തിരഞ്ഞെടുപ്പ് ഒരു വിസില്‍ വിപ്ലവമായി മാറണം,’ വിജയ് പറഞ്ഞു

ജനങ്ങളോടുള്ള കടപ്പാട് തീര്‍ക്കാനാണ് താന്‍ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും, താന്‍ ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, ‘ഇതൊരു നാടാണോ അതോ കാടാണോ? ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടോ? അത് പ്രവര്‍ത്തിക്കുന്നുണ്ടോ?’ എന്നും ചോദിച്ചു

ഡി.എം.കെയുടെ ശക്തികേന്ദ്രമായ പെരമ്പൂരിന് പുറമെ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും വിജയ് ജനവിധി തേടുന്നുണ്ട്. ഭൂവിസ്തൃതി അനുസരിച്ച് ചെറിയ മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തത് വഴി സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളില്‍ കൂടി പ്രചാരണം നടത്താന്‍ വിജയിക്ക് എളുപ്പമാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു

ഇന്റഗ്രല്‍ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്ന ഈ മണ്ഡലമാണ് പെരമ്പൂര്‍. മൂന്ന് ലക്ഷത്തോളം വോട്ടര്‍മാരുണ്ട്. 24 ശതമാനത്തോളം ദളിത് വോട്ടര്‍മാര്‍. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെയും ശക്തമായ സാന്നിധ്യം. നിലവില്‍ ഡി.എം.കെയുടെ ആര്‍.ഡി. ശേഖറാണ് ഇവിടുത്തെ എം.എല്‍.എ.

2.5 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള നഗര കേന്ദ്രീകൃതമായ മണ്ഡലമാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ് അഥവാ ട്രിച്ചി ഈസ്റ്റ്. ഇവിടെ 25 ശതമാനത്തോളം ന്യൂനപക്ഷ വിഭാഗങ്ങളും ഏഴ് ശതമാനം ദളിത് വോട്ടര്‍മാരുമുണ്ട്. ഡി.എം.കെയുടെ ഇനിഗോ ഇരുദയരാജ് ആണ് ഇവിടുത്തെ നിലവിലെ എം.എല്‍.എ.

 

Content Highlight: Vijay files nomination for Tamil Nadu elections

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റും ബോബിട്ട് നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റുകളും...