31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; ക്രൂഡ് ഓയില്‍ വില കൂടി

Date:

ദുബായ് തീരത്ത് കുവൈത്ത് എണ്ണ കപ്പലിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം; ക്രൂഡ് ഓയില്‍ വില കൂടി

ദുബായ്: ദുബായ് തീരത്ത് വെച്ച് കുവൈത്തിന്റെ എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടു. നങ്കൂരമിടുന്നതിനിടെയാണ് കുവൈത്തിന്റെ എണ്ണ ടാങ്കര്‍ അല്‍ സാല്‍മിക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.പി.സി) അറിയിച്ചു.

‘ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശശിക സമയം 12.10 ന് അല്‍ സാല്‍മി എന്ന ഭീമന്‍ ക്രൂഡ് കാരിയര്‍ (വി.എല്‍.സി.സി) കപ്പലിന് നേരെ ആക്രമണം ഉണ്ടായി,’കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (കെ.പി.സി) അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 24 ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും ആക്രമണമുണ്ടായപ്പോള്‍ ടാങ്കര്‍ പൂര്‍ണമായും നിറഞ്ഞ അവസഅഥയിലായിരുന്നെന്നും കെ.പി.സി പ്രസ്താവനയിലൂടെ അറിയിച്ചു.

ആക്രമണത്തില്‍ കപ്പലിന്റെ പുറംഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു, കപ്പലില്‍ തീ പടര്‍ന്നു, ചുറ്റുമുള്ള വെള്ളത്തില്‍ എണ്ണ ചോര്‍ച്ച ഉണ്ടാകാനുള്ള സാധ്യതയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും തീയണയ്ക്കാന്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ദുബായ് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുമായി അടുത്ത ഏകോപനത്തോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.

നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തല്‍ നടന്നുവരികയാണെന്നും, കപ്പലിനെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും കെ.പി.സി കൂട്ടിച്ചേര്‍ത്തു.  333 മീറ്റര്‍ നീളവും  60 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് അല്‍ സാല്‍മി. കപ്പലിന്റെ ഡെഡ്വെയ്റ്റ് ശേഷി 319,660 ടണ്‍ ആണ്.

അതേസമയം, ദുബായ് തുറമുഖത്ത് വെച്ച് തങ്ങളുടെ എണ്ണ ടാങ്കര്‍ ആക്രമിക്കപ്പെട്ടെന്ന് കുവൈത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ യു.എസ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 3.4 ശതമാനം ഉയര്‍ന്നു. നിലവില്‍ 106 ഡോളറിലേറെ തുകയ്ക്കാണ് വില്‍പനയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തോടെ 2022 ന് ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 100 യു.എസ് ഡോളറിന് മുകളിലെത്തി.

Content Highlight: Iran’s drone attack on Kuwaiti oil tanker off Dubai coast; Crude oil prices rise




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റും ബോബിട്ട് നശിപ്പിക്കും; അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാന്റെ എണ്ണക്കിണറുകളും പവര്‍ പ്ലാന്റുകളും...