31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല; അമിത് ഷായ്ക്ക് സി.പി.ഐ.എമ്മിന്റെ മറുപടി

Date:



India


സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല; അമിത് ഷായ്ക്ക് സി.പി.ഐ.എമ്മിന്റെ മറുപടി

ന്യൂദല്‍ഹി: സായുധകലാപത്തിലൂടെ പാര്‍ലമെന്ററി സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്ന് വിമര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി പാര്‍ട്ടി നേതൃത്വം.

ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന, സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് സി.പി.ഐ.എമ്മിന് ആവശ്യമില്ലെന്ന് പാര്‍ട്ടി പ്രസ്താവനയിലൂടെ പ്രതികരിച്ചു.

അമിത് ഷാ നുണ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകമുള്ള പാര്‍ട്ടിയാണിതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

‘നുണ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ! 1964 ല്‍ രൂപീകൃതമായ സി.പി.ഐ.എം സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്ന പാര്‍ട്ടിയാണ്. ഞങ്ങളുടെ പോരാട്ടങ്ങളിലൂടെ പാര്‍ലമെന്റിലും തെരുവുകളിലും ഞങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ഇന്ന് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ നശിപ്പിക്കുന്ന സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുക്കുന്നവരില്‍ നിന്ന് ഞങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ല,’ സി.പി.ഐ.എം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞദിവസം അമിത് ഷാ ഉന്നയിച്ച വിവാദ പരാമര്‍ശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് സി.പി.ഐ.എമ്മിന്റെ പ്രസ്താവന.

സി.പി.ഐ.എം സ്ഥാപിതമായത് മുതല്‍ രാജ്യത്തിന്റെ വികസനമോ പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷണമോ ആയിരുന്നില്ല, സായുധ കലാപത്തിലൂടെ പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ ഭരണഘടനാ ലക്ഷ്യമെന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം.

1969ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), അല്ലെങ്കില്‍ സി.പി.ഐ (മാര്‍ക്‌സിസ്റ്റ്), ഇന്ത്യയില്‍ സ്ഥാപിതമായി. രാജ്യത്തിന്റെ വികസനമോ പൗരന്മാരുടെ അവകാശങ്ങളുടെ സംരക്ഷണമോ ആയിരുന്നില്ല അതിന്റെ പ്രാഥമിക ലക്ഷ്യം.

പകരം, ചൈനയും റഷ്യയും സ്ഥാപിച്ച മാതൃകകള്‍ പിന്തുടര്‍ന്ന് സായുധ കലാപത്തിലൂടെ പാര്‍ലമെന്ററി സംവിധാനത്തെ അട്ടിമറിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ ഭരണഘടനാ ലക്ഷ്യം. എന്നാലും, ഈ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയില്‍ അന്ന് രാജഭരണത്തിന് പകരം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഉണ്ടായിരുന്നതെന്നായിരുന്നു അമിത്ഷായുടെ വിമര്‍ശനം.

Content Highlight: We don’t need certificates from those who betrayed the freedom struggle; CPI(M)’s reply to Amit Shah




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related