6
April, 2026

A News 365Times Venture

6
Monday
April, 2026

A News 365Times Venture

അനുദിനം കോണ്‍ഗ്രസിന്റെ കള്ളക്കളികള്‍ പുറത്തുവരികയാണ്; ഇരട്ടക്കൊള്ളയാണ് അടുത്ത ലക്ഷ്യം- സ്വരാജ്

Date:



Kerala


അനുദിനം കോണ്‍ഗ്രസിന്റെ കള്ളക്കളികള്‍ പുറത്തുവരികയാണ്; ഇരട്ടക്കൊള്ളയാണ് അടുത്ത ലക്ഷ്യം: സ്വരാജ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ഇരട്ടക്കൊള്ളയാണെന്നും പുറത്തുവരുന്ന കള്ളത്തരങ്ങള്‍ ഇതിന് തെളിവാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.

അനുദിനം കോൺഗ്രസിന്റെ കള്ളം പുറത്തുവരികയാണെന്ന് പറഞ്ഞ സ്വരാജ് കോൺഗ്രസ് നേതൃത്വത്തിന്റെ ഫണ്ട് തട്ടിപ്പിന്റെ നാള്‍വഴികളും വിശദമാക്കി.

ആദ്യം പിരിച്ച പണം മുഴുവൻ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ജോയിന്റ് അക്കൗണ്ടിൽ ഉണ്ടെന്ന് പറഞ്ഞു. പിന്നീട് സ്ഥലം വാങ്ങാൻ 5 കോടി ചിലവായി എന്ന് പറഞ്ഞു രേഖകൾ പുറത്തുവന്നപ്പോൾ 3 കൂടിയായി ചുരുങ്ങി.

‘പ്രളയം വന്ന സമയത്ത് 1000 വീടുനിർമിച്ച്‌ നൽകുമെന്ന് പ്രഖ്യാപിച്ച്‌ എത്ര കോടികൾ പിരിച്ചു, കെ.പി.സി.സി പ്രസിഡന്റ് മാറിയപ്പോ 500 വീടാക്കി ചുരുക്കി എന്നിട്ടും ഒറ്റവീടുപോലും നിർമിച്ച് നൽകിയില്ല,’ സ്വരാജ് പറഞ്ഞു.

‘തെരഞ്ഞെടുപ്പടുക്കുന്ന ഘട്ടത്തിൽ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഒരു കണക്ക് അവതരിപ്പിക്കുകയാണ് കോൺഗ്രസ് അത് പരിശോധിച്ചുവരുമ്പോഴേക്കും തെരെഞ്ഞെടുപ്പ് കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾ മാത്രമല്ല മോഷ്ടിക്കുന്നതെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് കോൺഗ്രസ് സി.പി.ഐ.എമ്മിന് എതിരെ ആരോപണങ്ങൾ ചൊരിയുന്നതെന്ന് സ്വരാജ് ആരോപിച്ചു.

വയനാട് ദുരന്തസമയത്ത് സി.പി.ഐ.എം കേരള ഘടകം നേരിട്ട് പണം പിരിച്ചിട്ടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുകയാണ് ചെയ്തത്.

എന്നാൽ കേന്ദ്ര ഘടകം ഇന്ത്യയിൽ എവിടെ ദുരന്തം നടന്നാലും പണം പിരിക്കാറുണ്ട് അത് പക്ഷെ നേരിട്ടല്ല മറിച്ച് ബാങ്ക് അക്കൗണ്ട് വഴിയാണ് പിരിക്കാറുള്ളത്, ആ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് പുകമറ സൃഷ്ടിക്കലാണ് കോൺഗ്രസ് ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി കേരളത്തിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രിയെ ആക്ഷേപിച്ചു എന്നും സ്വാരാജ് പത്രസമ്മേളനത്തിൽ പറഞ്ഞു.

‘അദ്ദേഹത്തിന്റെ സംസ്ഥാനത്ത് ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരിക്കുകയ്യാണ്, തെലുങ്കാനയിൽ തുച്ഛമായ ക്ഷേമപെൻഷൻ പോലും 25 മാസമായി കുടിശ്ശികയാണ്, ആ മാറ്റമാണോ കേരളത്തിൽ ഉണ്ടാവേണ്ടത്, പെൻഷനും ശമ്പളവും മുടങ്ങുന്ന കോൺഗ്രസ് മാതൃകയാണോ കേരളത്തിൽ വരേണ്ടത്,’ അദ്ദേഹം ചോദിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്കൂളുകൾ പൂട്ടും അത് അവരുടെ നയമാണ്, ലാഭകരമല്ലെന്ന കാരണം കാട്ടി 40 സ്കൂളുകൾ യു.ഡി.എഫ് ഭരണകാലത്ത് പൂട്ടാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ വർഗീയ കലാപങ്ങൾ തടയുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും എന്ന് പറയുന്നു, 10 വർഷത്തിനിടയിൽ കേരളത്തിലൊരു വർഗീയ കലാപവും നടന്നിട്ടില്ല അപ്പോൾ യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ കലാപം ഉണ്ടാകുമെന്നതിന്റെ സൂചനകളാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Congress is even hiding dead bodies; Its aim is to double-cross in the name of Wayanad tragedy: M. Swaraj

 




മുഹമ്മദ് നബീല്‍



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി; വനിതാ മുഖ്യമന്ത്രിക്കായി കേരളത്തെ തയ്യാറാക്കുകയാണ് ലക്ഷ്യം: കെ.സി വേണുഗോപാല്‍

  കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി...