5
April, 2026

A News 365Times Venture

5
Sunday
April, 2026

A News 365Times Venture

യഥാര്‍ത്ഥ പേര് ശശിധരന്‍ പി.കെ; ജനനതീയതിയിലും കൃത്രിമം കാട്ടി; പി.കെ. ശശിക്കെതിരെ എല്‍.ഡി.എഫ്

Date:



Kerala


യഥാര്‍ത്ഥ പേര് ശശിധരന്‍ പി.കെ; ജനനതീയതിയിലും കൃത്രിമം കാട്ടി; പി.കെ. ശശിക്കെതിരെ എല്‍.ഡി.എഫ്

പാലക്കാട്: ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എം.എല്‍.എയുമായ പി.കെ. ശശിക്കെതിരെ ആരോപണങ്ങളുമായി എല്‍.ഡി.എഫ്. യഥാര്‍ത്ഥ പേരിലും ജനന തീയതിയിലും കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് എല്‍.ഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.

നാമനിര്‍ദേശ പത്രികയില്‍ പി.കെ. ശശിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം പഠിച്ച കുലുക്കല്ലൂര്‍ വി.എ.യു.പി സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റില്‍ പി.കെ.ശശിധരന്‍ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ പേരി ശശി എന്ന് മാത്രമാണെന്നും എല്‍.ഡി.എഫ് പറയുന്നു.

സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനന തീയതിയിലും കൃത്രിമം നടന്നിട്ടുണ്ട്. വിഷയത്തല്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

പൊതുവില്‍ ഒരു വ്യക്തിക്ക് പേരില്‍ മാറ്റം വരുത്തണമെങ്കില്‍ നിലവിലുള്ള നിയമപ്രകാരം ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉണ്ടാകണം. എന്നാല്‍ പി.കെ. ശശി ഇത്തരത്തില്‍ പേരുമാറ്റിയതായി വിവരമില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, സ്‌കൂള്‍ രേഖകളിലെ പേര് പി.കെ. ശശി എന്ന് തന്നെയാണെന്നും എസ്.എസ്.എല്‍.സി ബുക്ക് അതിന് തെളിവാണെന്നും പി.കെ. ശശി പ്രതികരിച്ചു.

നേരത്തെ ഷൊര്‍ണൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമയത്തും പേര് ഇതുതന്നെയായിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങള്‍ എല്ലാം രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മുമായി ഇടഞ്ഞുനിന്നിരുന്ന പി.കെ. ശശി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് യു.ഡി.എഫിനൊപ്പം ചേര്‍ന്നത്. പിന്നാലെ ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയുമായിരുന്നു.

Content Highlight: Real name Sasidharan PK; Date of birth also forged; LDF against PK Sasi




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എന്തിനാണ് ശ്രുതിക്ക് 120 ദിവസം കൊണ്ട് വീടെന്ന് പറഞ്ഞുപറ്റിച്ചതെന്ന് കെ. റഫീഖ്; വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് ടി. സിദ്ദിഖ്

കല്‍പ്പറ്റം: വയനാട് ദുരന്തത്തില്‍ കുടുംബം മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിയെന്ന പെണ്‍കുട്ടിക്ക് വീട്...