7
April, 2026

A News 365Times Venture

7
Tuesday
April, 2026

A News 365Times Venture

ടെഹ്‌റാനിലെ സിനഗോഗ് തകര്‍ത്ത് യു.എസ്-ഇസ്രഈല്‍ വ്യോമാക്രമണം; ഇസ്രഈല്‍ ഒരു ദയയും കാണിക്കുന്നില്ലെന്ന് ഇറാനിലെ ജൂതപ്രതിനിധി

Date:



Iran US Conflict


ടെഹ്‌റാനിലെ സിനഗോഗ് തകര്‍ത്ത് യു.എസ്-ഇസ്രഈല്‍ വ്യോമാക്രമണം; ഇസ്രഈല്‍ ഒരു ദയയും കാണിക്കുന്നില്ലെന്ന് ഇറാനിലെ ജൂതപ്രതിനിധി

ടെഹ്‌റാന്‍: യു.എസ്-ഇസ്രഈല്‍ വ്യോമാക്രമമത്തില്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ജൂത ആരാധനാലയമായ സിനഗോഗ് പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസങ്ങളിലായി തുടര്‍ച്ചയായി ടെഹ്‌റാനിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന വ്യോമാക്രമണത്തിലാണ് സിനഗോഗും തകര്‍ന്നതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഇന്ന് (ചൊവ്വാഴ്ച)രാവിലെ നടന്ന ആക്രമണത്തില്‍ റാഫിനിയ സിനഗോഗ് പൂര്‍ണമായും തകര്‍ന്നെന്ന് ഷാര്‍ഗ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

സിനഗോഗിന് ചുറ്റുമുള്ള കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായും സാരമായി കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ആളപായത്തെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

തകര്‍ന്ന സിനഗോഗിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ സുരക്ഷാ ജീവനക്കാര്‍ നില്‍ക്കുന്നതും ഹീബ്രു ഭാഷകളിലെഴുതിയ ഗ്രന്ഥങ്ങള്‍ ചിതറി കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

‘ജൂത അവധി ദിവസങ്ങളില്‍ പോലും സയണിസ്റ്റ് ഭരണകൂടം ഈ സമൂഹത്തോട് ഒരു ദയയും കാണിച്ചില്ല.പുരാതനവും വിശുദ്ധവുമായ സിനഗോഗിനെയാണ് അവര്‍ ലക്ഷ്യം വെച്ചത്. നിര്‍ഭാഗ്യവശാല്‍ ഈ ആക്രമണങ്ങളില്‍ സിനഗോഗ് കെട്ടിടം പൂര്‍ണമായും നശിപ്പിക്കപ്പെട്ടു. വിശുദ്ധ തോറ ചുരുളുകള് ആ അവശിഷ്ടങ്ങള്‍ക്കിടയില്‍ അവശേഷിച്ചു,’ ഇറാനിലെ ഇസ്‌ലാമിക് കണ്‍സള്‍ട്ടേറ്റീവ് അസംബ്ലിയിലെ ജൂതപ്രതിനിധിയാ ഹൂമയൂണ്‍ സമേഹ് പറഞ്ഞു.

ടെഹ്‌റാന്റെ മധ്യദേശത്തെ ഒരു താമസകെട്ടിടം ആക്രമിച്ചപ്പോഴാണ് സമീപത്തെ സിനഗോഗും പൂര്‍ണമായി തകര്‍ന്നതെന്ന് ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

15ഓളം പേര്‍ വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടെന്നാണ് വിവരം. ടെഹ്‌റാന് സമീപത്തെ ഷഹരിയാര്‍ നഗരത്തില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

ഇസ്‌ലാമിക് റിപ്പബ്ലിക്കായ ഇറാനില്‍ നിയമപരമായി അംഗീകരിക്കപ്പെട്ട ന്യൂനപക്ഷ മതവിഭാഗമാണ് ജൂത മതം. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം നിരവധി പേര്‍ പാലായനം ചെയതെങ്കിലും രാജ്യത്ത് ഇന്നും ജൂത വംശജരും മതവിശ്വാസികളുമുണ്ട്. ടെഹ്‌റാനില്‍ ആയിരത്തോളം ജൂത മതവിശ്വാസികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Content Highlight: US-Israeli airstrike destroys synagogue in Tehran; Israel shows no mercy, says Jewish representative in Iran




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related