9
April, 2026

A News 365Times Venture

9
Thursday
April, 2026

A News 365Times Venture

ഹോര്‍മുസിലൂടെ സുഗമമായ വ്യാപാരം പ്രതീക്ഷിക്കുന്നു; ഇറാന്‍-യു.എസ് താത്കാലിക വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Date:



India


ഹോര്‍മുസിലൂടെ സുഗമമായ വ്യാപാരം പ്രതീക്ഷിക്കുന്നു; ഇറാന്‍-യു.എസ് താത്കാലിക വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂദല്‍ഹി: യു.എസ്- ഇസ്രഈല്‍ സഖ്യവും ഇറാനും താത്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ഇന്ത്യ. വെടി നിര്‍ത്തല്‍ പശ്ചിമേഷ്യയില്‍ ശാശ്വതമായ സമാധാനം കൊണ്ടുവരുമെന്ന പ്രതീക്ഷ ഇന്ത്യ പങ്കുവെച്ചു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇന്ത്യ സ്ഥിരമായി ശബ്ദമുയര്‍ത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചു.

നിലവിലുള്ള സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനായി സംഘര്‍ഷം ലഘൂകരിക്കല്‍, ചര്‍ച്ചകള്‍, നയതന്ത്രം എന്നിവ അത്യാവശ്യമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സമ്മതിച്ചതോടെ ഇതുവഴി ചരക്കുകളുടെ സുഗമമായ ഒഴുക്ക് സംഭവിക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.

‘സംഘര്‍ഷം ഇതിനകം തന്നെ ജനങ്ങള്‍ക്ക് വലിയ ദുരിതം വരുത്തിവച്ചിട്ടുണ്ട്, ആഗോള ഊര്‍ജ വിതരണ, വ്യാപാര ശൃംഖലകള്‍ക്ക് തടസമുണ്ടായിട്ടുണ്ട്. ഇനി ഹോര്‍മുസ് കടലിടുക്കില്‍ തടസമില്ലാത്ത നാവിഗേഷന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും ആഗോള വാണിജ്യ പ്രവാഹങ്ങള്‍ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച് ഇസ്‌ലാമാബാദ് കരാറെന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന കരാറിലൂടെയാണ് യു.എസ്-ഇറാന്‍ നേതാക്കള്‍ വെടിനിര്‍ത്തലിന് മുന്നിട്ടിറങ്ങിയതെന്ന കാര്യം വിദേശകാര്യ മന്ത്രാലയം പരാമര്‍ശിച്ചിട്ടില്ല.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എത്രയും വേഗം രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ബുധനാഴ്ച നിര്‍ദേശം പുറപ്പെടുവിച്ചു.

സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെട്ട് എംബസി നിര്‍ദേശിച്ച റൂട്ടുകള്‍ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാനില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇറാനെതിരായ വലിയ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതും ആക്രമണത്തില്‍ നിന്നും പിന്മാറിയതും. ഇറാനും യു.എസും പരസ്പരമുള്ള ആക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും രണ്ടാഴ്ചത്തെ വെടിനിര്‍ത്തലുമാണ് ഇരു രാജ്യങ്ങളും അംഗീകരിച്ച വെടിനിര്‍ത്തല്‍ വ്യവസ്ഥയിലുള്ളത്.

വെള്ളിയാഴ്ച മുതല്‍ ഇസ്‌ലാമാബാദില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.

Content Highlight: India welcomes Iran-US temporary ceasefire, hopes for smooth trade through Hormuz

 




അനിത സി



ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related