10
April, 2026

A News 365Times Venture

10
Friday
April, 2026

A News 365Times Venture

മതപരമായ ചടങ്ങിന് ശേഷം നര്‍മദാ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കി; പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍

Date:



India


മതപരമായ ചടങ്ങിന് ശേഷം നര്‍മദാ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കി; പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തി പരിസ്ഥിതി പ്രവര്‍ത്തകര്‍

സെഹോര്‍: മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നര്‍മദാ നദിയില്‍ മതപരമായ ചടങ്ങിന്റെ പേരില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കി വിട്ട സംഭവം വിവാദത്തില്‍.

മധ്യപ്രദേശിലെ അനുപൂര്‍ ജില്ലയില്‍ ദാദാജി പടാലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ ചൈത്ര നവരാത്രിയുടെ ഭാഗമായി നടന്ന അഭിഷേകമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

പാല്‍ ഒഴുക്കുന്ന വീഡിയോ വൈറലായതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഭക്തിയുടെ പേരില്‍ നടന്ന ഈ പ്രവൃത്തി നദിയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

പാല്‍ നദിയിലെ ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഓക്‌സിജന്റെ അളവ് കുറയാന്‍ കാരണമാവുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഓക്‌സിജന്റെ അളവുകുറയുന്നത് നദിയിലെ മത്സ്യങ്ങളുടെയും മറ്റ് ജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നര്‍മദ നദിയെ സംരക്ഷിക്കാന്‍ ഭരണകൂടം കോടിക്കണക്കിന് രൂപ ചിലവിടുമ്പോള്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് വിരോധാഭാസമാണെന്നും വിമര്‍ശനമുണ്ട്.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി സാമൂഹിക പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

രാജ്യത്ത് നിരവധി കുട്ടികള്‍ പോഷകാഹാര കുറവ് നേരിടുമ്പോള്‍ ഇത്രയധികം പാല്‍ നദിയിലൊക്കി പാഴാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ ഭക്തര്‍ ഇതിനെ നര്‍മദാ നദിയോടുള്ള ആദരവായും പവിത്രമായൊരു വഴിപാടായുമാണ് കാണുന്നതെന്നായിരുന്നു സംഘാടകരുടെ വാദം.

തങ്ങളുടെ സ്വകാര്യപണമുപയോഗിച്ച് നടത്തുന്ന ആചാരങ്ങളെ ചോദ്യം ചെയ്യരുതെന്നും സംഘാടകര്‍ പറഞ്ഞു.

മഹാദേവ് ക്ഷേത്രത്തില്‍ നടന്ന 21 ദിവസത്തെ മഹായജ്ഞത്തിന്റെ ഭാഗമായാണ് ഏപ്രില്‍ 8,9 തീയതികളിലായി ഇത്രയധികം പാല്‍ നദിയിലേക്ക് ഒഴുക്കിയത്.

ഓരോ ദിവസവും 151 ലിറ്ററോളം പാല്‍ വഴിപാടിനായി ഉപയോഗിച്ചുവെന്നും സംഘാടകര്‍ പറഞ്ഞു.

Content Highlight: 11,000 liters of milk dumped in Narmada river after religious ceremony; Environmentalists raise concerns




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related