12
April, 2026

A News 365Times Venture

12
Sunday
April, 2026

A News 365Times Venture

24,400 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ജഗ് വിക്രം ഹോര്‍മുസ് കടന്നു; കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

Date:



national news


24,400 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ജഗ് വിക്രം ഹോര്‍മുസ് കടന്നു; കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ആശ്വാസമായി കൂടുതല്‍ ഇന്ധനക്കപ്പലുകള്‍ ഇന്ത്യയിലേക്ക്. അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പലായി എല്‍.പി.ജി ടാങ്കറായി ജഗ് വിക്രം.

ഏകദേശം 20,400 ടണ്‍ എല്‍.പി.ജിയാണ് ജഗ് വിക്രമിലുള്ളത്. 24 നാവികര്‍ കപ്പലിലുണ്ട്. ഏപ്രില്‍ 15ന് മുംബൈ തീരത്തെത്തും.

മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പല്‍. 26,000 ടണ്ണിലധികം ശേഷിയുള്ള ഇടത്തരം ഗ്യാസ് കാരിയറാണിത്.

ഷിപ്പ് ട്രാക്കിങ് ഡാറ്റ പ്രകാരം, വെള്ളി രാത്രി മുതല്‍ ശനി പുലര്‍ച്ചെ വരെയുള്ള സമയത്തിനിടയിലാണ് ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടന്നത്. ശനിയാഴ്ച ഉച്ചയോടെ ടാങ്കര്‍ ഒമാന്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചിരുന്നു.

മാര്‍ച്ച് ആദ്യം മുതല്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ കപ്പലാണിത്. നിലവില്‍ 15 ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഈ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കൂടാതെ, ഇന്ത്യയിലേക്കുള്ള ചരക്കുകളുമായി എത്തിയ വിദേശ കപ്പലുകളും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവായ ഇന്ത്യ, ആവശ്യമായ എല്‍.പി.ജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 85-90 ശതമാനവും വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയില്‍ എല്‍.പി.ജി വിതരണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍.പി.ജി വിതരണം നേരത്തെ വെട്ടിക്കുറച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് 70 ശതമാനത്തോളം പുനഃസ്ഥാപിച്ചിട്ടുണ്ട്.

എല്‍.പി.ജി വിതരണം സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം മാത്രം 51.5 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ തുറമുഖങ്ങളുടെ പ്രവര്‍ത്തനം തടസമില്ലാതെ നടക്കുന്നുണ്ടെന്നും ഷിപ്പിങ് മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് നാവികരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇതുവരെ രണ്ടായിരത്തിലധികം നാവികരെ തിരികെയെത്തിച്ചിട്ടുണ്ട്. സഹായത്തിനായി ഹെല്‍പ് ലൈന്‍ നമ്പറുകളും സജ്ജമാണ്.

 

Content Highlight: First LPG tanker carrying Indian flag passes through Strait of Hormuz after US-Iran ceasefire

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൊവിഡിനെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെയും ഇന്ത്യയ്ക്ക് നേരിടാനാകും: രാജ്‌നാഥ് സിങ്

ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ...