19
February, 2026

A News 365Times Venture

19
Thursday
February, 2026

A News 365Times Venture

തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍…

Date:



ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.  എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാവുകയും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉൽപാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.

തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദ നിയന്ത്രണത്തിലൂടെയും

ഭക്ഷണരീതിയിൽ മാറ്റം വരുത്തുന്നതിലൂടെയും സാധിച്ചേക്കാം. തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം…

നാരങ്ങാ വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

വെള്ളരിക്ക ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 70 ശതമാനവും വെള്ളം അടങ്ങിയ വെള്ളരിക്ക തൈറോയ്ഡ് ഗ്രന്ഥിയെ ആരോഗ്യകരമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും.

ചീര ജ്യൂസാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബി.ജെ.പിയെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസല്ല; പക്ഷെ ബി.ജെ.പിയെ എതിര്‍ക്കുന്നവര്‍ ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നു: മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ബി.ജെ.പിയെ ആര്‍.എസ്.എസ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍...