ഗര്‍ഭിണികളില്‍ കാലിലെ നീര് പൊതുവായ അവസ്ഥയെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇത് അപകടകരമാകുന്നു. ഇതിനാല്‍ തന്നെ കാരണം കണ്ടെത്തുകയെന്നത് പ്രധാനം.
ഗര്‍ഭത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍, അതായത് കുഞ്ഞു വളര്‍ച്ച പൂര്‍ത്തിയാകാറാകുമ്പോള്‍ കുഞ്ഞിന്റെ തൂക്കം കാരണം കൂടുതല്‍ മര്‍ദം കാലിലെ ഞരമ്പുകളിലുണ്ടാകും. ഇത് സര്‍കുലേഷന് തടസമുണ്ടാക്കും. ദ്രാവകം കെട്ടിക്കിടക്കും. നീരായി വരികയും ചെയ്യും.
എന്നാല്‍, ഇതിനൊപ്പം ശ്വാസം മുട്ടലും അനുഭവപ്പെട്ടാല്‍ ഇത് പെരിപാര്‍ട്ടം കാര്‍ഡിയോ മയോപ്പതി എന്ന അവസ്ഥയാകാം. ഗര്‍ഭ കാലത്തുണ്ടാകുന്ന ഹാര്‍ട്ട് ഫെയിലിയര്‍ എന്ന അവസ്ഥയാണിത്.