12
April, 2026

A News 365Times Venture

12
Sunday
April, 2026

A News 365Times Venture

ക്യാമ്പസ് സൗഹൃദം പ്രണയത്തിലേക്ക്; കെ.എം. അഭിജിത്തിന്റെ കൈപിടിച്ച് നജ്മി

Date:


കോഴിക്കോട് : 10 വര്‍ഷത്തെ പരിചയം പ്രണയമായി വളര്‍ന്നു. അവസാനം അഭിജിത്തിന്റെ കൈപിടിക്കാൻ ഒരുങ്ങി നജ്മി. എൻ.എസ്.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി. നജ്മിയാണ് വധു.

കോഴിക്കോട് മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന നേരത്താണ് അഭിജിത്തും നജ്മിയും ആദ്യമായി കാണുന്നത്. അന്ന് അഭിജിത്തിന്റെ ജൂനിയറായാണ് നജ്മി അവിടെ എത്തുന്നത്. 10 വർഷം മുമ്പുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. നജ്മി എം.എ.യും ബി.എഡും പൂർത്തിയാക്കിയിട്ടുണ്ട്. എം.സി.ജെ.യും എം.എ. മലയാളവും പാസായ അഭിജിത്ത് മുഴുവൻസമയ പൊതുപ്രവർത്തകനാണ്.

കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അഭിജിത്ത് (29) കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനാണ്. 2021-ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

കൊവിഡിനെ അതിജീവിച്ചതുപോലെ പശ്ചിമേഷ്യന്‍ പ്രതിസന്ധികളെയും ഇന്ത്യയ്ക്ക് നേരിടാനാകും: രാജ്‌നാഥ് സിങ്

ലഖ്നൗ: ലോകം നേരിടുന്ന ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം പൂര്‍ണ...