31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

അപൂർവങ്ങളിൽ അപൂർവം; 40കാരന്റെ ശരീരത്തിൽ നിന്ന് ​ഗ‍ർഭപാത്രവും ഫലോപ്യൻ ട്യൂബുകളും നീക്കം ചെയ്തു

Date:


വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയ 40കാരന്റെ ശരീരത്തിൽ നിന്ന് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്തു. മഞ്ചേരിയൽ സ്വദേശിയായ ഇദ്ദേഹം ഹൈദരാബാദിലെ കിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയെത്തിയത്. ഇദ്ദേഹത്തിന് കടുത്ത വയറു വേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. 40കാരന്റെ ശരീരത്തിൽ പുരുഷ പ്രത്യുത്പാദന അവയവങ്ങൾക്ക് പുറമെ സ്ത്രീയുടെ ആന്തരിക പ്രത്യുത്പാദന അവയവങ്ങളായ ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ, യോനിയുടെ ഒരു ഭാഗം എന്നിവയും ഉണ്ടായിരുന്നു.

തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇവ നീക്കം ചെയ്തു. പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്‌ട് സിൻഡ്രോം (Persistent Mullerian Duct Syndrome) എന്ന അപൂർവ രോഗമാണ് ഈ വ്യക്തിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ജീനുകളുടെ മ്യൂട്ടേഷൻ, ഹോർമോൺ തകരാർ എന്നിവ കാരണമാണ് ഒരു വ്യക്തിയുടെ ശരീരത്തിൽ തന്നെ പുരുഷന്റെയും സ്ത്രീയുടെയും പ്രത്യുത്പാദന അവയവങ്ങൾ ഒരുമിച്ച് കാണപ്പെടുന്നത്. ലോകത്താകമാനം ഇത്തരത്തിൽ 300 കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇന്ത്യയിൽ ഇതുവരെ ഇത്തരം 20 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഡോക്ടർമാർ പറയുന്നു. ഈ അപൂർവ രോഗം ബാധിച്ച പുരുഷന്മാർക്ക് താടി, മീശ, ലിംഗം എന്നിവ സാധാരണ നിലയിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഇവരുടെ ശരീരത്തിൽ ബീജം ഉത്പാദിപ്പിക്കപ്പെടില്ല. ഇതാണ് വന്ധ്യതയിലേയ്ക്ക് നയിക്കുന്നത്.

കിംസിലെ ഡോക്ടർമാർ അൾട്രാ സ്കാനിലൂടെയാണ് ഈ വ്യക്തിയുടെ ശരീരത്തിലെ തകരാർ തിരിച്ചറിയുകയും ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്യുകയും ചെയ്തത്. ശരീരത്തിൽ നിന്ന് സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്തെങ്കിലും ഇദ്ദേഹത്തിന് പ്രത്യുൽപാദന സാധ്യതയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. എന്നാൽ 18 വയസ്സ് തികയുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാരെ സമീപിക്കാനായാൽ ഇത്തരം അവസ്ഥ നേരിടുന്നവർക്ക് പ്രത്യുൽപാദന സാധ്യതയുണ്ടാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related