ശനിദോഷം ബാധിച്ചാൽ.. ഈ വർഷം ശനി ദോഷം ആർക്കൊക്കെ എന്നറിയാം -ദോഷനിവാരണത്തിന് ചെയ്യേണ്ടത്


രാശിപ്രകാരം ഏറ്റവും കൂടുതല്‍ കാലം നമ്മുടെ രാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ട് തന്നെ ദോഷങ്ങള്‍ നമ്മളില്‍ കുറച്ച്‌ കൂടുതല്‍ കാലം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശനിദോഷം മാറുന്നതിനായി പല വിധത്തിലുള്ള വഴിപാടുകളും ക്ഷേത്ര ദര്‍ശനങ്ങളും നമ്മളില്‍ പലരും നടത്താറുണ്ട്. എന്നാല്‍ ഓരോ രാശിക്കാര്‍ക്കും ശനി ദോഷം ബാധിച്ചില്‍ അതെങ്ങനെ അവരുടെ ജീവിതത്തെ ബാധിക്കുന്നു എന്നറിയേണ്ടതുണ്ട്.

ശനിയുടെ ദേവന്‍ ധര്‍മശാസ്താവാണ്. ധര്‍മശാസ്താവിനെ മനസ്സറിഞ്ഞ് ധ്യാനിക്കുകയാണ് ശനി ദോഷം മാറാനുള്ള പ്രതിവിധി. ധര്‍മശാസ്താവിന് നീരാഞ്ജനം വഴിപാട് നടത്തുന്നത് ശനിദോഷ നിവാരണത്തിന് നല്ലതാണ്. ശനിദോഷം ഓരോ രാശിക്കാരേയും എങ്ങനെയെല്ലാം ബാധിക്കും എന്ന് നോക്കാം. മന:പ്രയാസം, ദുരിതം, ദു:ഖം എന്നിവയെല്ലാം ശനിയുടെ ദോഷഫലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ശനി പൂര്‍ണമായും പാപഗ്രഹമല്ല. ചില ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍ അത് ഗുണവും നല്‍കുന്നുണ്ട്.

ഈവർഷം ഈ രാശിക്കാർക്ക് ശനി ദോഷം ഉണ്ടാവും.

ഇടവം രാശിക്കാര്‍ക്ക് ദോഷകാലമാണ്. യാത്രയും അലച്ചിലും കൂടുന്നു. എന്നാല്‍ വിവാഹിതരായവര്‍ക്ക് നല്ല സമയമാണ്. മാത്രമല്ല വിവാഹനിശ്ചയം നടക്കുന്നതിനും സഹായിക്കുന്നു. തൊഴില്‍ കാര്യങ്ങളില്‍ കാര്യമായ പ്രതികൂല സമയമായിരിക്കും ഇത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അല്‍പം മോശമായ സമയമായിരിക്കും ഇത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും.

മിഥുനം രാശിക്കാര്‍ക്ക് കണ്ടകശനിയാണ്. തൊഴിലിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല വിവാഹിതര്‍ക്ക് വൈവാഹിക ജീവിതം അല്‍പം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരിക്കും. ഒരിക്കലും സ്വന്തം പ്രയാസങ്ങള്‍ മറ്റുള്ളവരോട് പറയരുത്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാവാന്‍ കാരണമാകുന്നു.നല്ല കാര്യങ്ങള്‍ പോലും ചെയ്താല്‍ അത് നിങ്ങളുടെ ദോഷത്തിനാണ് കാരണമാകുന്നത്.

കണ്ടകശനിയുടെ ദോഷമാണ് ഇത് എന്നതാണ് കന്നിരാശിക്കാര്‍ക്ക് ശ്രദ്ധിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടാവുന്നു. വീട് സംബന്ധമായ കാര്യങ്ങള്‍ക്ക് പണം അധികം ചിലവാക്കേണ്ടി വരുന്നു. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. വൃശ്ചികം രാശിക്കാര്‍ക്ക് വളരെ മോശപ്പെട്ട അവസ്ഥയായിരിക്കും ഇത്. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദവും ജീവിത പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പണമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. കുടുംബത്തിന്റെ ചുമതലകള്‍ക്ക് വേണ്ടി അനാവശ്യമായി പണം ചിലവഴിക്കേണ്ടത് നിങ്ങളുടെ ബാധ്യതയായി മാറുന്നു.

വളരെ വിഷമകരമായ അവസ്ഥയിലാണ് ധനുരാശിക്കാരെ ശനി ബാധിക്കുന്നത്. പല കാര്യങ്ങളിലും അപ്രതീക്ഷിതമായ തടസ്സം നേരിടുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പല കാര്യങ്ങളിലും സഹപ്രവര്‍ത്തകരുമായി പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല അമിത ദേഷ്യവും എടുത്തു ചാട്ടവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല തരത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.നിരാശ തോന്നുന്ന അവസ്ഥയായിരിക്കും മകരം രാശിക്കാര്‍ക്ക് ശനി നല്‍കുന്നത്. ഒന്നും ചെയ്യാതെ തന്നെ പലപ്പോഴും ചീത്തപ്പേര് കേള്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ശനി നിങ്ങളില്‍ കാണിക്കുന്നത്. വിവാഹം, വീട് പണി എന്നിവയില്‍ ധാരാളം പണം ചിലവാക്കേണ്ടി വരുന്നു. മാത്രമല്ല വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഉണ്ടാവുന്നത്.

കണ്ടകശനിക്കാലമാണ് മീനം രാശിക്കാര്‍ക്ക്. തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കാന്‍ സാധ്യതയുണ്ട്. രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നത് നല്ലതല്ല. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഗുണദോഷ സമ്മിശ്രമായിരിക്കും പല കാര്യങ്ങളും.