രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കുടിച്ചു നോക്കൂ


കറികളിൽ സുഗന്ധമുണ്ടാകാൻ ഉപയോഗിക്കുന്ന ഇത്തിരി കുഞ്ഞൻ ഗ്രാമ്പൂവിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാമോ. രാത്രിയില്‍ ഗ്രാമ്പൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിര്‍മാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പരമ്പരാഗതമായ പരിഹാരമാണ്.

രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

read also: സാലഡുകൾ വേവിക്കാതെ ഉണ്ടാക്കുന്നതാണോ കഴിക്കുന്നത്? എങ്കിൽ പ്രശ്നം ഗുരുതരം

പല്ലില്‍ വേദനയോ പുഴുക്കളോ ഉണ്ടെങ്കില്‍ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പ്രശ്‌നത്തിനും ഇത് പരിഹാരമാകും. തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്‌നമുണ്ടെങ്കില്‍ ഗ്രാമ്പൂവിന്റെ ഉപയോഗം പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ സഹായിക്കും.