19
March, 2026

A News 365Times Venture

19
Thursday
March, 2026

A News 365Times Venture

പാവയ്ക്കയുടെ ഈ ​ഗുണങ്ങൾ അറിയാമോ?

Date:



പാവയ്ക്കയുടെ ഗുണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ, കാത്സ്യം എന്നിവയും പാവയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്ക ജ്യൂസായും തോരനായും ദിവസവും കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍ ഇവയാണ്.

ആന്‍റി മൈക്രോബിയൽ, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുളള പാവയ്ക്ക രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.

പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയിൽ ഇൻസുലിൻ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീൻ ഉണ്ട്. ഇതാണ് ഇൻസുലിന്‍റെ പ്രവർത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്.

Read Also : അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതി, കൊന്നത് കാൽ മുട്ടുകൊണ്ടു തലയ്ക്ക് ഇടിച്ച്

പാവയ്ക്ക ജ്യൂസിന്‍റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്‍റെ അളവ് കുറക്കുന്നു. കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെതന്നെ. പാവയ്ക്കയില്‍ കാലറി വളരെ കുറവാണ്. അതുകൊണ്ട്, പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല.

സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. അർബുദ കോശങ്ങളുടെ വളർച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related