മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം


പയര്‍വര്‍ഗങ്ങളും മറ്റും മുളപ്പിച്ച് കഴിക്കുമ്പോള്‍ പോഷകഗുണം കൂടുന്നു. എന്നാല്‍, മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യത്തിന് ഒട്ടും തന്നെ ഗുണകരമല്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്.

ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ സൊളനൈന്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അതിനാല്‍ തൊലി പൂര്‍ണമായും നീക്കിയ ശേഷമേ ഇത് ഉപയോഗിക്കാവൂ. ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതു മൂലം അതിലുണ്ടാകുന്ന രാസപരിവര്‍ത്തനം മനുഷ്യശരീരത്തെ ദോഷകരമായി ബാധിക്കുന്ന മൂലകങ്ങളുടെ ഉത്പാദനത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍.

മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യമാണ് പ്രശ്നം ഉണ്ടാക്കുന്നത്. ഇത് മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. ചില ഉരുളക്കിഴങ്ങുകളില്‍ പച്ച നിറം കാണാറില്ലേ, ഉയര്‍ന്ന അളവില്‍ ഗ്ലൈക്കോല്‍ക്കലോയ്ഡ് ഉള്ളതിന്റെ ലക്ഷണം ആണിത്.