ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍ അറിയാം.
പൊടി അലര്‍ജിയുടെ മറ്റൊരു ചികിത്സയാണ് ആവി പിടിക്കുന്നത്. ദിവസവും 10 മിനിറ്റെങ്കിലും ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ആവി പിടിക്കുന്നത് അലര്‍ജിയില്‍ നിന്ന് ആശ്വാസം നേടാനും ശരീരത്തിനും നല്ലതാണ്.
വിറ്റാമിന്‍ സി പൊടി അലര്‍ജിയില്‍ നിന്നും എളുപ്പത്തില്‍ ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. മധുര നാരങ്ങ, ഓറഞ്ച്, എന്നിവ വിറ്റാമിന്‍ സിയുടെ ഉറവിടമാണ്. ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കൂടും. അതിലൂടെ തുമ്മല്‍, ശ്വാസതടസ്സം എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു.
അലര്‍ജിയുടെ പ്രധാന കാരണം ശരീരത്തില്‍ രോഗ പ്രതിരോധശേഷി കുറയുന്നതാണ്. ശരീരത്തില്‍ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ അവശ്യമുള്ള ബാക്ടീരിയ ശരീരത്തില്‍ ആവശ്യമാണ്. തൈര്, യോഗര്‍ട്ട് എന്നിവയുടെ ഉപയോഗം ശരീരത്തിലെ ആവശ്യമില്ലാത്ത ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.