എലിശല്യം കാരണം നിങ്ങൾ ബുദ്ധിമുട്ടുണ്ടുണ്ടോ. എലിയെ തുരത്താൻ ചില വഴികൾ പരിചയപ്പെടാം. കുരുമുളക് പൊടിയുടെ കടുത്ത ഗന്ധം എലികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. കുരുമുളക് പൊടി എലികളുടെ ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുന്നുവെന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ വീടിന്റെ പുറത്ത് കുരുമുളക് പൊടി വിറുന്നത് എലിയെ അകറ്റാൻ സഹായിക്കും.
പെപ്പര്‍മിന്റ് ഓയിലിന്റെ ശക്തമായ മണം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് ഒരു ചെറിയ കഷ്ണം പഞ്ഞി അല്ലെങ്കില്‍ കോട്ടണ്‍ തുണി എടുത്ത് കുറച്ച് പെപ്പര്‍മിൻ്റ് ഓയിലില്‍ മുക്കുക, ഇനി നിങ്ങളുടെ വീട്ടിലെ സാധ്യമായ എല്ലാ മുക്കിലും മൂലയിലും, പ്രത്യേകിച്ച് പൈപ്പുകള്‍, ഡ്രെയിനുകള്‍ പോലുള്ള എലിശല്യമുള്ള പ്രദേശങ്ങളില്‍ ഇത് തടവുക. ഇത് ആഴ്ചയില്‍ ഒന്നിലധികം ദിവസം ആവര്‍ത്തിക്കുക. ഉറപ്പായും എലി ശല്യം ഒഴിവാകും.
READ ALSO: ഉദ്ധാരണക്കുറവിന്റെ ലക്ഷണങ്ങളും അപകടകങ്ങളും ചികിത്സയും മനസിലാക്കാം
അതുപോലെ എലി സജീവമായ ഇടങ്ങളിൽ ഉള്ളി കഷ്ണങ്ങൾ വയ്ക്കുന്നത് നല്ലതാണ്. ഉള്ളിയുടെ രൂക്ഷഗന്ധം എലികള്‍ക്ക് സഹിക്കാൻ കഴിയില്ല. അതുപോലെ എലിയെ അകറ്റാൻ വെളുത്തുള്ളി മികച്ച ഒരുപാധിയാണ്. വെളുത്തുള്ളിയും ഗ്രാമ്പൂവും ഇടുകയോ അല്ലെങ്കില്‍ വെളുത്തുള്ളിയും വെള്ളവും ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കുകയും ചെയ്യുക. അത് വീടിന്റെ മുക്കിലും മൂലയിലും ഉപയോഗിക്കുക.