ചെറുനാരങ്ങ ജ്യൂസിന് ഏറെ ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിട്ടുള്ള 5% സിട്രിക്ക് ആസിഡാണ് ചെറുനാരങ്ങയ്ക്ക് അതിന്റെ പ്രത്യേക രുചി നല്‍കുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി, കാത്സ്യം, ഫോസ്‌ഫെറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, അന്നജം എന്നിവയാൽ സമ്പുഷ്ടമാണ് നാരങ്ങ.
ദഹനക്കുറവിന് അല്പം നാരങ്ങാനീര് തണുത്ത വെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നത് നല്ലതാണ്. മനംപുരട്ടല്‍, നെഞ്ചിരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഈ ഔഷധം ഉത്തമമാണ്.
Read Also : ഭർത്താവിന് വൃക്ക നൽകി വിശ്രമത്തിലായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം: അയൽവാസി അറസ്റ്റിൽ
ചര്‍മ്മ സംബന്ധമായ ചില രോഗങ്ങള്‍ക്കും ചെറുനാരങ്ങ ഉപയോഗിക്കാം. ചര്‍മ്മത്തിലെ പാടുകള്‍ മായ്ക്കാനും, ചുളിവുകള്‍ ഇല്ലാതാക്കാനും നാരങ്ങ ഉത്തമമാണ്.
പല്ലുവേദനയകറ്റാനും നാരങ്ങാനീര് ഉത്തമമാണ്. തൊണ്ടവേദനയകറ്റാന്‍ നാരങ്ങാനീര് വെള്ളത്തില്‍ ചേര്‍ത്ത് കവിൾ കൊള്ളുന്നത് നല്ലതാണ്.