18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റും ഇഞ്ചിനീരും ഇങ്ങനെ ഉപയോ​ഗിക്കൂ

Date:



ക്യാരറ്റും ഇഞ്ചിയും ഏറെ ആരോ​ഗ്യഗുണങ്ങളുള്ള 2 വസ്തുക്കളാണ്. ക്യാരറ്റ് ജ്യൂസില്‍ ഇഞ്ചിനീരു ചേര്‍ത്തു കുടിയ്ക്കുന്നത് ആരോഗ്യഗുണങ്ങൾ വർദ്ധിക്കും.

ക്യാരറ്റിൽ ഇഞ്ചിനീര് ചേർത്ത് കഴിക്കുന്നത് ഒപ്റ്റിക് നെര്‍വിനെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിയ്ക്കും.

ക്യാരറ്റ്-ഇഞ്ചിനീര് മിശ്രിതം ക്യാന്‍സറിനെ തടയും. ഈ മിശ്രിതത്തിലെ ആന്റിഓക്‌സിഡന്റ്, പോളിന്യൂട്രിയന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

Read Also : ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖങ്ങളുമായി വിസ്മയിപ്പിച്ച് ബിജെപി

ക്യാരറ്റ്, ഇഞ്ചി മിശ്രിതത്തിന് ആന്റിമൈക്രോബിയല്‍ ഗുണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ആസിഡുകള്‍ ആല്‍ക്കലൈനാക്കാനുള്ള കഴിവുള്ള മിശ്രിതമാണിത്. ഇതുകൊണ്ടുതന്നെ ഛര്‍ദി, മനംപിരട്ടല്‍ പോലുള്ള രോഗങ്ങള്‍ മാറാന്‍ സഹായിക്കും.

മസിലുകള്‍ക്കുണ്ടാകുന്ന വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്. ഈ മിശ്രിതം ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടുതന്നെ ഹൃദയപ്രശ്‌നങ്ങള്‍ തടയാന്‍ സഹായകമാണ്. മോണയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. വായില്‍ ഉമിനീരുല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related