നട്സുകളുടെ ഈ ഉപയോ​ഗം അറിയാമോ?



രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു.

ഉയർന്ന രക്തസമ്മർദ്ദം അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം.

Read Also : മറിയക്കുട്ടിക്ക് പെൻഷൻ നൽകാൻ പണമില്ലെന്ന് സർക്കാർ, ആഘോഷങ്ങളൊന്നും മുടങ്ങുന്നില്ലല്ലോ എന്ന് ഹൈക്കോടതി

വാള്‍നട്ട് കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്ട് അറിയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വാൾനട്ട്.

പ്രോട്ടീന്റെ കലവറയാണ് പിസ്ത. നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് പ്രമേഹരോഗികളിൽ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.