വളപ്പില്‍ വളരുന്ന കീഴാര്‍ നെല്ലി നെല്ലിക്കയുടെ ഫാമിലില്‍ പെടുന്ന ഒന്നാണ്. ഇത് കരളിനെ അലട്ടുന്ന മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കുള്ള ഉത്തമമായ മരുന്നാണ്. കീഴാര്‍ നെല്ലിയുടെ സമൂലം അതായത് വേരടക്കം ഇടിച്ചു പിഴിഞ്ഞു കുടിയ്ക്കുന്നത് ഗുണം നല്‍കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ പണ്ടു കാലം മുതല്‍ ഉപയോഗിച്ചു വരുന്ന ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് ചെറുതെങ്കിലും കീഴാര്‍ നെല്ലി. ഇത് പല രൂപത്തിലും മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. ലിവര്‍ സംബന്ധമായ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ക്കാണ് ഇത് ഏറെ പ്രയോജന പ്രദമായ തെളിഞ്ഞിട്ടുള്ളത്.
മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തിലും അലോപ്പതിയിലും ഒരുപോലെ ഉപയോഗിയ്ക്കുന്ന ഒന്നാണ് കീഴാര്‍ നെല്ലി. ഇതു സമൂലം, അതായതു വേരടക്കം മരുന്നും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കാം. ഇതിന്റെ ഇല വെന്ത വെള്ളം കുടിയ്ക്കാം. ഇലയുടെ നീരു കുടിയ്ക്കാം. പല തരത്തിലാണ് പല രോഗങ്ങള്‍ക്കും ഇത് ഉപയോഗിയ്ക്കുന്നത്. കീഴാര്‍ നെല്ലി സമൂലമരച്ച് പാലിലോ, നാളികേരപാലിലോ ചേര്‍ത്തോ, ഇടിച്ചു പിഴിഞ്ഞ നീരോ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് കരള്‍ രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
ദഹന പ്രശ്നങ്ങള്‍ക്കും വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഈ സസ്യം. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലി മുഴുവനായി അരച്ച്,അതായത് കടയോടെ അരച്ച് ഇത് മോരില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇത് കാടി വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ സ്ത്രീകളിലെ അമിത ആര്‍ത്തവം, അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും പരിഹാരമാകും.