മുടി കൊഴിച്ചില്‍ നേരിടുന്നുണ്ടോ? തടയാന്‍ അടിപൊളി ഹെയര്‍ മാസ്ക് വീട്ടിൽ തയ്യാറാക്കാം


മുടി കൊഴിച്ചിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇവ തടയാൻ ഒരു ഹെയർ മാസ്ക് വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാം. ബീറ്റ്‌റൂട്ട് ഇലകള്‍, ഒരു ബീറ്റ്‌റൂട്ട്, മൈലാഞ്ചിപ്പൊടി, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവയാണ് ഇതിന് ആവശ്യം.

READ ALSO: ഹോട്ടലുകളിൽ നമ്പർ 13 ഉള്ള മുറികൾ ഒഴിവാക്കി ഇടുന്നതിന് പിന്നിലെ കാരണം?

ആദ്യം ഒരു പാനിൽ രണ്ട് കപ്പ് വെള്ളം തിളപ്പിക്കുക. അതിൽ ബീറ്റ്‌റൂട്ട് ഇലകള്‍ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. വെള്ളം ഫില്‍ട്ടര്‍ ചെയ്ത് വേവിച്ച ബീറ്റ്‌റൂട്ട് ഇലകളും ബീറ്റ്‌റൂട്ടും ചേര്‍ത്ത് തിളപ്പിക്കുക. ഇനി ഇതിലേക്ക് രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടിയും ഒരു ചെറിയ ടീസ്പൂണ്‍ ഒലിവ് ഓയിലോ വെളിച്ചെണ്ണയോ ചേര്‍ത്തു നന്നായി ഇളക്കുക. എന്നിട്ട് തണുപ്പിച്ചു മുടിയിൽ തേച്ചു പിടിപ്പിക്കാം.