ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ | Digestive problems, to solve, Latest News, News, Life Style, Health & Fitness


ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുണ്ടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

➤ വ്യായാമം

ദഹന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് വ്യായാമം ചെയ്യുക എന്നതാണ്. നടത്തം, സ്ക്വാറ്റ്, പ്രാണായാമം, കോണി പടികൾ‌ കയറിയിറങ്ങുക എന്നിവ ശീലമാക്കുക. ഇവ ചെയ്യുന്നത് വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ തടയാൻ സഹായിക്കും.

➤ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

ഫൈബറിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഫൈബർ ദഹനത്തിന് ഗുണം ചെയ്യുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുകയും ചെയ്യും. ഇവ കുടൽ ബാക്ടീരിയയെ പോഷിപ്പിക്കുന്നു, മലബന്ധം തടയുന്നു. ദൈനംദിന ഭക്ഷണത്തിൽ പഴങ്ങളും പച്ച ഇലക്കറികളും ഉൾപ്പെടുത്തുക.

➤ നല്ല ഉറക്കം അത്യാവശ്യം

ദഹന പ്രശ്നങ്ങൾ അകറ്റാനും ആരോഗ്യകരമായ കുടലിന് നല്ല ഉറക്കം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ദിവസവും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പാക്കുക.