രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം



ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ കൊതുകുകൾ പടർത്തുന്നതാണ് ഡെങ്കിപനി. ഇത് രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറയ്ക്കുന്നു. രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്‍ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും.

മുറിവുകളില്‍ രക്തം കട്ടിയാക്കുകയാണ് പ്ലേറ്റ്‌ലറ്റകൾ ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ എണ്ണം കുറയുന്നതിലൂടെ പ്ലേറ്റ്ലറ്റിന്റെ കാര്യത്തില്‍ വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാവുന്നത്. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. അവ അറിയാം.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. ശരീരത്തിലെ ഒപ്റ്റിമല്‍ തലത്തില്‍ കോശങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കാന്‍ ഈ പോഷകം ആവശ്യമാണ്. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Read Also : ബോൾട്ട് അയഞ്ഞതായി മുന്നറിയിപ്പ്: 3 കമ്പനികളുടെ ബോയിങ് വിമാനങ്ങളിൽ പരിശോധന നടത്താൻ ഉത്തരവിട്ട് ഡിജിസിഎ

രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി 12 സഹായിക്കും. അതിന്റെ കുറവ് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ബി 12 സാധാരണയായി മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു.

ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍, മാതളനാരങ്ങ, പയര്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. വിറ്റാമിന്‍ സി സമ്പന്നമായ ഭക്ഷണം പ്ലേറ്റ്‌ലെറ്റിന്റെ പ്രവര്‍ത്തനത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു. മാമ്പഴം, ബ്രോക്കോളി, പൈനാപ്പിള്‍, തക്കാളി, കുരുമുളക്, കോളിഫ്‌ളവര്‍, നെല്ലിക്ക എന്നിവ കഴിക്കുന്നത് നല്ലതാണ്.

വീറ്റ് ​ഗ്രാസ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് ‘ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് യൂണിവേഴ്സല്‍ ഫാര്‍മസി ആന്‍ഡ് ലൈഫ് സയന്‍സ’ സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. ഒരു കപ്പ് വീറ്റ് ​ഗ്രാസ് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കും.