17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധന: മകരജ്യോതിയുടെ പ്രത്യേകതകൾ അറിയാം

Date:


ഇന്ന് മകരവിളക്ക് ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ശബരിമല. മകരമാസം തുടങ്ങുന്ന മകരം ഒന്നാം തീയ്യതിയാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്.  മല മുകളില്‍ ഉദിച്ച് കാണുന്ന ദിവ്യജ്യോതിസാണ് മകരവിളക്ക്. ഇതുകാണാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശബരിമലയിലേക്ക് എത്താറുള്ളത്.

പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത്‌ പണ്ട്‌ ആദിവാസികൾ വിളക്കു തെളിയിച്ച്‌ ദീപാരാധന നടത്തുന്നതാണ്‌ മകരവിളക്കായി അറിയപ്പെട്ടതെന്നും പരശുരാമനാണ്‌ ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നുമാണ് ഐതിഹ്യം പറയുന്നത്.

മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര്‌ മഹേശ്വരര് മുന്പ് വെളിപ്പെടുത്തിയിരുന്നു. മകരവിളക്ക്‌ പ്രതീകാത്മകമായ ദീപാരാധനയാണ്‌. അതുകൊണ്ടാണ്‌ മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന്‌ അദ്ദേഹംപറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...

ഭക്ഷ്യവിഷബാധ? കൊല്ലത്ത് രണ്ട് മരണം, ഒരാള്‍ ചികിത്സയില്‍

നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍...