22
March, 2026

A News 365Times Venture

22
Sunday
March, 2026

A News 365Times Venture

നിങ്ങളുടെ പ്രായത്തിന് എത്ര ഉറക്കം വേണം? നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

Date:


ഉറക്കം ആരോഗ്യത്തിന്‍റെ അടിസ്ഥാനമാണ്. രാത്രിയില്‍ സുഖകരമായ ഉറക്കം കിട്ടിയില്ല എങ്കില്‍ അത് തീര്‍ച്ചയായും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒരു ദിവസത്തെ ഊഷ്മളമായ തുടക്കത്തിന് തലേദിവസത്തെ സുഖകരമായ ഉറക്കം അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ 7-8 മണിക്കൂര്‍ ഒരു രാത്രിയില്‍ ഉറങ്ങണമെന്നാണല്ലോ കണക്ക്. ഇതനുസരിച്ചാണ് മിക്കവരും അവരുടെ ഉറക്കം ക്രമീകരിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ഉറക്കത്തെ കുറിച്ച് പറയുമ്പോള്‍ പ്രായത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട്. എന്നുവച്ചാല്‍ ഓരോരുത്തരുടെയും പ്രായത്തിന് അനുസരിച്ചാണ് എത്ര സമയം ഉറങ്ങണമെന്ന് തീരുമാനിക്കേണ്ടത്. ഇത് വിശദമായി അറിയാം.

0-3 മാസം…

നവജാത ശിശുക്കള്‍, മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ദീര്‍ഘസമയം ഉറങ്ങാറുണ്ട്. ഇവര്‍ 14-17 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. പതിവായി ഉറക്കം കുറവായാല്‍ കുഞ്ഞുങ്ങളെ ഇത് ബാധിക്കാം. അവരുടെ ഉറക്ക സമയം കൃത്യമായി നിരീക്ഷണം. കുറവാണെങ്കിൽ അതിനനുസരിച്ച് ഡോക്ടർ കണ്ട് വേണ്ട കാര്യങ്ങൾ പാലിക്കുക.

4-11 മാസം…

നാല് മാസം മുതല്‍ 11 മാസം വരെ, അതായത് ഒരു വയസ് തികയുന്നതിന് തൊട്ടുമുമ്പ് വരെയാണെങ്കില്‍ കുട്ടികള്‍ക്ക് 12-15 മണിക്കൂര്‍ ഉറക്കമാണ് വേണ്ടത്. ഇതിലും കുറവുണ്ടാകാൻ പാടില്ല.

1-2 വയസ്…

ഒരു വയസ് മുതല്‍ രണ്ട് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണെങ്കില്‍ ദിവസത്തില്‍ 11-14 മണിക്കൂര്‍ ഉറക്കം വേണം. ഇവരുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് തലച്ചോറിന് ഇത്രയും വിശ്രമം ആവശ്യമാണ്.

3-5 വയസ്…

സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പുള്ള സമയമാണിത്. ഈ സമയത്ത് 10-13 മണിക്കൂര്‍ ഉറക്കമൊക്കെയാണ് കുട്ടികള്‍ക്ക് വേണ്ടത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചും മനസിലാക്കിയുമൊക്കെ വരികയാണ്. അപ്പോഴും മതിയായ വിശ്രമം നിര്‍ബന്ധമാണ്.

6-12 വയസ്…

ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 9-12 മണിക്കൂര്‍ നേരത്തെ ഉറക്കമാണ് ആവശ്യമായി വരുന്നത്. സ്കൂളില്‍ പോകുന്ന കുട്ടികളാണിത്. അതിനാല്‍ തന്നെ അവര്‍ക്ക് ആവശ്യമായ വിശ്രമം ഉറപ്പിക്കണം.

13-18 വയസ്…

13-18 വരെയുള്ള പ്രായം എന്നാല്‍ അത് കൗമാരകാലമാണ് . ഈ സമയത്ത് 8-10 മണിക്കൂര്‍ ഉറക്കമാണ് കുട്ടികള്‍ക്ക് ആവശ്യമായി വരുന്നത്. കാര്യമായ മാറ്റങ്ങളിലൂടെ ശരീരവും മനസും കടന്നുപോകുന്ന സാഹചര്യമായതിനാല്‍ തന്നെ മതിയായ വിശ്രമം കുട്ടികള്‍ക്ക് ഈ ഘട്ടത്തില്‍ കിട്ടിയേ തീരൂ.

18-60 വയസ്…

മുതിര്‍ന്നവര്‍ എന്ന് പറയുമ്പോള്‍ 18 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. ഇവര്‍ക്കെല്ലാം തന്നെ നമ്മള്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ 7-9 മണിക്കൂര്‍ ഉറക്കമാണ് വേണ്ടിവരുന്നത്. ഈ ഘട്ടത്തിലെ ഉറക്കമില്ലായ്മ ശാരീരിക മാനസികാരോഗ്യത്തെ ഒരുപോലെ ബാധിക്കുന്നു.

61ന് ശേഷം…

61 വയസിന് മുകളിലുള്ളവരാകട്ടെ ദിവസം 7-8 മണിക്കൂര്‍ ഉറക്കമാണ് നേടേണ്ടത്. പ്രത്യേകിച്ച് പ്രായമായവരില്‍ ഉറക്കം കുറയാറുണ്ട്. ഇതിനിടെ കൃത്യമായി ദിവസവും ഇത്രയും ഉറക്കം ഉറപ്പിക്കാൻ സാധിച്ചാല്‍ അത് മറ്റ് ആരോഗ്യപ്രശ്നങ്ങളെയും അസുഖങ്ങളെയുമെല്ലാം ചെറുക്കുന്നതിനും സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എല്‍.ഡി.എഫ് ചേര്‍ത്തുപിടിച്ചില്ല; കാരാട്ട് റസാഖ് വീണ്ടും മുസ്‌ലിം ലീഗില്‍

കോഴിക്കോട്: എല്‍.ഡി.എഫ് ബന്ധം അവസാനിപ്പിച്ച് മുന്‍ എം.എല്‍.എ കാരാട്ട് റസാഖ് മുസ്‌ലിം...