17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

സ്തനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന, കാരണം ആർത്തവം മാത്രമല്ല

Date:


സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ ചിലർക്ക് വേദനയുണ്ടാവാറുണ്ട്. സ്തനങ്ങളിലെ വേദനയ്ക്ക് പൊതുവായ രണ്ട് വിഭാഗങ്ങളുണ്ട്: സൈക്ലിക്, നോൺ-സൈക്ലിക് .

സൈക്ലിക് സ്തന വേദന കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നു. ഇത് ആർത്തവ ചക്രത്തിലുടനീളം സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി മെഡിക്കൽ ന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് ഉയരുന്നു. അത് സ്തന കോശങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയും വീക്കവും ഉണ്ടാക്കുകയും ചെയ്യും.

ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ സ്തന വേദനയാണ് സൈക്ലിക് ബ്രെസ്റ്റ് വേദന. ഇത് രണ്ട് സ്തനങ്ങളെയും ബാധിക്കുന്നു, സ്തനങ്ങളിൽ മുഴയുള്ളതായി തോന്നാൻ കാരണമാകുന്നു, ഇത് എല്ലാ മാസവും ഏകദേശം ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. നോൺ-സൈക്ലിക് സ്തന വേദന. ആർത്തവ ചക്രവുമായി ബന്ധപ്പെട്ടതല്ല. ഇത് സ്ഥിരമോ ഇടവിട്ടുള്ളതോ ആകാം. ഇത് സാധാരണയായി ഒരു സ്തനത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ആന്റിബയോട്ടിക്കുകൾ, ചില ആന്റീഡിപ്രസന്റ് മരുന്നുകളും സ്തനവേദനയ്ക്ക് കാരണമാകാറുണ്ട്.

സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിൽ സ്തന വേദനയ്ക്ക് കാരണമാകാമെന്ന് സൊസൈറ്റി ഓഫ് ബ്രെസ്റ്റ് ഇമേജിംഗ് വ്യക്തമാക്കി. ദ്രാവകം നിറഞ്ഞ ഒരു തരം വളർച്ചയാണ് സിസ്റ്റ്. ബ്രെസ്റ്റ് സിസ്റ്റുകൾ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആകാം. കൂടാതെ ഏതാനും മില്ലിമീറ്റർ മുതൽ നിരവധി സെന്റീമീറ്റർ വരെ വലുപ്പമുള്ളവയുമാണ്. അവ മൃദുവായതോ കഠിനമോ ആകാം. പലർക്കും സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോകുന്നു. സ്തനങ്ങളിൽ വേ​ദന വരുമ്പോൾ നടത്തുന്ന പരിശോധനയിലാകും മുഴ ഉണ്ടെന്ന് കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീനികളെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്നു; ബ്രിട്ടീഷ് മ്യൂസിയത്തിനെതിരെ പി.എഫ്.ബി

ലണ്ടന്‍: ചരിത്രരേഖകളില്‍ നിന്ന് ഫലസ്തീന്‍ എന്ന പദം വെട്ടിമാറ്റിയ നടപടിയില്‍ ബ്രിട്ടീഷ്...

ഭക്ഷ്യവിഷബാധ? കൊല്ലത്ത് രണ്ട് മരണം, ഒരാള്‍ ചികിത്സയില്‍

നിലമേല്‍: കൊല്ലത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ആരോപണം. നിലമേല്‍...