മാസം തോറുമുള്ള ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനങ്ങള്‍ തിരക്കുമൂലം മാറ്റിവയ്ക്കേണ്ടി വരുന്നവര്‍ക്ക് വീട്ടില്‍ത്തന്നെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാം. വളരെ എളുപ്പം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താം എന്നു മാത്രമല്ല പാര്‍ലറില്‍ ചെലവാക്കുന്ന തുക ലാഭിക്കാനും നാച്യുറല്‍ ഫേസ് മാസ്‌കുകള്‍ സഹായിക്കും.
ചര്‍മം തിളങ്ങാന്‍ മഞ്ഞളും പാലും
വെയില്‍ മൂലം ചര്‍മത്തിലുണ്ടാവുന്ന പാടുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന പൊടിക്കൈ മഞ്ഞളും പാലും. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ നിറവ്യത്യാസം മാറ്റുന്നു.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ചര്‍മത്തിന്റെ നിറം
വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ചേരുവകള്‍
മഞ്ഞള്‍പ്പൊടി- 4 ടീസ്പൂണ്‍
പാല്‍- 6 ടീസ്പൂണ്‍
ഉപയോഗ രീതി
ഒരു ബൗളില്‍ പാലും മഞ്ഞള്‍പ്പൊടിയും എടുത്ത് നന്നായി ഇളക്കുക. ചര്‍മത്തില്‍ സൂര്യപ്രകാശം തട്ടുന്ന ഇടങ്ങളില്‍ ഈ മിശ്രിതം വിരലുകള്‍ കൊണ്ട് തേച്ചുപിടിപ്പിക്കുക. ഉറങ്ങുന്നതിന് മുന്‍പ് പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത് ആവര്‍ത്തിക്കാം.