26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

40 വയസിന് താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് കൂടാൻ കാരണമെന്ത്?

Date:


ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവർഷം വർധിച്ചുവരികയാണ്. അതിൽ തന്നെ 40 വയസ്സിനു താഴെയുള്ളവരിൽ ഹാർട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 50 വയസ്സിൽ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളിൽ 20 ശതമാനം പേർ 40 വയസ്സിൽ താഴെയുള്ളവർ ആണ്.

ജീവിതശൈലി ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുൻ തലമുറയെക്കാൾ ആരോഗ്യം കുറവാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 40 വയസ്സിൽ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവർഷം 2 ശതമാനം വീതം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാർവഡ് മെഡിക്കൽ സ്കൂൾ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരിൽ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാർവഡ് മെഡിക്കൽ സ്കൂളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാൽ ഇക്കൂട്ടത്തിൽ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് തങ്ങൾക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളിൽ പറയുന്നു.

ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ നില കൂടുതലാകാനും രക്തസമ്മർദം ഉയർന്ന നിലയിൽ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാൽ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബാലസാഹിത്യകാരന്‍ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു

  കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പ്രഭാഷകനുമായ പി.ഐ. ശങ്കരനാരായണന്‍ അന്തരിച്ചു. 80...

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകള്‍; യുദ്ധം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ട്രംപ് ആയിരിക്കില്ല: ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ മുന്നോട്ടുവെച്ച സമാധാന നിര്‍ദേശം...